ക്രോക്കസ് സിറ്റിയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് നിരവധി പേർ മരിക്കാൻ ഇടയായ സംഭവത്തിൽ അപലപിച്ച് സൗദി അറേബ്യ. വേദനാജനകമായ ഈ സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടും റഷ്യൻ സർക്കാറിനോടും ജനങ്ങളോടും സൗദി ആത്മാർത്ഥമായ അനുശോചനവും ദുഃഖവും അറിയിക്കുന്നുവെന്നാണ് വിദേശകാര്യാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്.
റഷ്യൻ തലസ്ഥാനമായ മോസ്കോയുടെ പ്രാന്തപ്രദേശമാണ് ഇവിടം. സംഭവത്തിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും റഷ്യയുടെ പ്രസിഡന്റ് വ്ലാദിമർ പുടിനും അനുശോചനം അറിയിച്ചു. നിരവധിപേർ മരിക്കാനും വലിയ പരിവുകൾ ഏൽക്കാനും കാരണമായ ഭീകരവാദം മാപ്പർഹിക്കാത്ത ക്രിമിനൽ കുറ്റമാണെന്നും, സംഭവത്തിൽ ശക്തമായ രീതിയിൽ അപലപിക്കുന്നു എന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. ഗുരുതരമായ പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്നും സന്ദേശത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.