വാഷിംഗ്ടൺ: തൊണ്ണൂറുകളിലെ സൂപ്പർഹിറ്റ് ടിവി സീരിയലായ ടാർസനിൽ പ്രധാന വേഷം ചെയ്ത നടൻ ജോ ലാറ വിമാനാപകടത്തിൽ മരിച്ചു. 58 കാരനായ ജോയ്‌ക്കൊപ്പം ഭാര്യ ഗ്വെൻ ലാറയും വിമാന അപകടത്തിൽ മരണമടഞ്ഞു. സംഭവം ശനിയാഴ്ചയാണ് നടന്നത്.
ടാർസൻ-ദ എപ്പിക് അഡ്വഞ്ചർ എന്ന വിശ്വവിഖ്യാത സിനിമയിലെ ടാർസനായി അഭിനയിച്ച് ലോകമെ മ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജോ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. സെസ്‌ന 501 എന്ന വിമാനം മിർനാ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് Nashville ഭാഗത്തുവെച്ചാണ് നിയന്ത്രണം വിട്ട് Tennesse തടാകത്തിലേക്ക് പതിച്ചത് (Plane Crash).
Also Read: India Covid Updates: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; മരണ നിരക്കിലും നേരിയ ആശ്വാസം
സംഭവത്തിൽ 7 പേരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടകാരണവും മറ്റ് കാരണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. പേഴ്‌സി പ്രീസ്റ്റ് തടാകത്തിലാണ് വിമാനം വീണത്. അവിടെ ഇപ്പോഴും തിരച്ചിൽ നടക്കുന്നുണ്ടെന്നാണ് റഥർഫോർഡ് കൗണ്ടി ഫയർ റെസ്ക്യൂ ക്യാപ്റ്റൻ വ്യക്തമാക്കിയത്.
സംഭവത്തിൽ മരണമടഞ്ഞ 7 പേർ ബ്രാൻഡൻ ഹന്ന, ഗ്വെൻ എസ്. ലാറ, വില്യം ജെ. ലാറ, ഡേവിഡ് എൽ. മാർട്ടിൻ, ജെന്നിഫർ ജെ. മാർട്ടിൻ, ജെസീക്ക വാൾട്ടേഴ്‌സ്, ജോനാഥൻ വാൾട്ടേഴ്‌സ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം ടെന്നസിയിലെ ബ്രെന്റ് വുഡ് നിവാസികളാണ്. മരിച്ചവരെ കുടുംബക്കാർ തിരിച്ചറിഞ്ഞ ശേഷമാണ് പേരുകൾ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...