Tourism: അവധിക്കാലം ആഘോഷമാക്കാൻ കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന മനോഹരമായ നാല് രാജ്യങ്ങൾ

Travel: ഇന്ത്യയിൽ നിന്ന് കുറ‍ഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന രാജ്യങ്ങൾ പരിചയപ്പെടാം. അത് ബജറ്റിനെക്കുറിച്ച് ആകുലപ്പെടാതെ ഒരു അവധിക്കാല യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 11:53 AM IST
  • രാജ്യത്തിന് പുറത്തേക്ക് വിനോദയാത്ര പോകുന്നതിന് ദിവസങ്ങൾ നീളുന്ന ആസൂത്രണവും പണവും ആവശ്യമാണ്
  • രാജ്യത്തിന് പുറത്തേക്ക് വിനോദയാത്ര പ്ലാൻ ചെയ്യുമ്പോൾ വില്ലനാകുന്നത് പലപ്പോഴും ബജറ്റ് തന്നെയായിരിക്കും
  • ഇന്ത്യയിൽ നിന്ന് കുറ‍ഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന രാജ്യങ്ങൾ പരിചയപ്പെടാം
Tourism: അവധിക്കാലം ആഘോഷമാക്കാൻ കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന മനോഹരമായ നാല് രാജ്യങ്ങൾ

അവധിക്കാലത്ത് രാജ്യത്തിന് പുറത്തേക്ക് ഒരു വിനോദയാത്രയാണോ നിങ്ങൾ പ്ലാൻ ചെയ്യുന്നത്. രാജ്യത്തിന് പുറത്തേക്ക് വിനോദയാത്ര പോകുന്നതിന് ദിവസങ്ങൾ നീളുന്ന ആസൂത്രണവും പണവും ആവശ്യമാണ്. രാജ്യത്തിന് പുറത്തേക്ക് വിനോദയാത്ര പ്ലാൻ ചെയ്യുമ്പോൾ വില്ലനാകുന്നത് പലപ്പോഴും ബജറ്റ് തന്നെയായിരിക്കും. എന്നാൽ ബജറ്റിനെക്കുറിച്ച് ഇനി ആശങ്ക വേണ്ട. കാരണം ഇന്ത്യയിൽ നിന്ന് കുറ‍ഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന രാജ്യങ്ങൾ പരിചയപ്പെടാം. അത് ബജറ്റിനെക്കുറിച്ച് ആകുലപ്പെടാതെ ഒരു അവധിക്കാല യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് സഹായിക്കും.

തായ്ലൻഡ്: ബഡ്ജറ്റ് ഫ്രണ്ട്ലിയായി ആളുകൾക്ക് ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ സാധിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തായ്‌ലൻഡ്. വൈവിധ്യമാർന്ന കാഴ്ചകളാലും ഭക്ഷണവിഭവങ്ങളാലും സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് തായ്ലൻഡ്. ബാങ്കോക്ക്, പട്ടായ, ചിയാങ് റായി, കോ സാമുയി, ക്രാബി എന്നിവയെല്ലാം തായ്ലൻഡിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്.

ഭൂട്ടാൻ: ചെറിയ ബജറ്റിൽ പെട്ടെന്നുള്ള വിദേശ യാത്ര ആസൂത്രണം ചെയ്യുമ്പോൾ, ഭൂട്ടാൻ പട്ടികയിൽ ഒന്നാമത് തന്നെയാണ്. ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ സന്ദർശിക്കാൻ സാധിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. താഴ്വരകളുടെ മനോഹാരിതയും ആശ്രമങ്ങളുടെ ശാന്തതയും ഭൂട്ടാനിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം തക്‌ത്സാങ് ആശ്രമമാണ്.

ALSO READ: Braimoor : ബ്രൈമൂർ,സഹ്യൻ ഒളിപ്പിച്ച പവിഴം തേടി ഒരു യാത്ര

ശ്രീലങ്ക: മനോഹരമായ കടൽ തീരങ്ങളാലും പ്രകൃതി രമണീയമായ പ്രദേശങ്ങളാലും സമ്പന്നമാണ് ശ്രീലങ്ക. ചരിത്ര സ്മാരകങ്ങൾ, ഹിൽ സ്റ്റേഷനുകൾ, നഗരങ്ങൾ, കടൽ വിഭവങ്ങൾ എന്നിവ സഞ്ചാരികളെ ശ്രീലങ്കയിലേക്ക് ആകർഷിക്കുന്നു. നഗരജീവിതം ഇഷ്ടപ്പെടുന്നവർക്ക്, കൊളംബോയും നെഗോമ്പോയുമാണ് ഏറ്റവും മികച്ച സ്ഥലങ്ങൾ. തണുത്ത കാലാവസ്ഥ, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ഇഷ്ടപ്പെടുന്നവർക്കായി, നുവാര ഏലിയയും കാൻഡിയും കാത്തിരിക്കുന്നു.

നേപ്പാൾ: ഇന്ത്യയിൽ നിന്ന് വളരെ കുറഞ്ഞ ചിലവിൽ സന്ദർശിക്കാൻ കഴിയുന്ന പ്രകൃതി രമണീയമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാൾ. കുറഞ്ഞ ചിലവിൽ അതിമനോഹരമായ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന നേപ്പാൾ ട്രെക്കർമാരുടെ ഇഷ്ട സ്ഥലം കൂടിയാണ്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവധിക്കാലം ചിലവഴിക്കാൻ നേപ്പാൾ മികച്ചതാണ്. നേപ്പാളിൽ സന്ദർശിക്കാൻ നിരവധി ആശ്രമങ്ങളും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News