രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ് ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി
Rahul Gandhi's office Attacked: രാഹുൽഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധവും നടത്തും.
രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബഫർ സോൺ വിഷയത്തിന്റെ മറവിൽ രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് കാട്ടാളത്തമാണ്. ഓഫിസ് തല്ലിത്തകർത്ത എസ് എഫ് ഐ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ സി പി എം നേതൃത്വം തയാറാകാത്തത് ഇതിനു തെളിവാണ്. എസ് എഫ് ഐ അക്രമം അംഗീകരിക്കുന്നുണ്ടോയെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം.
നാഷണൽ ഹെറാൾഡ് കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി EDയ്ക്ക് കത്തയച്ച് സോണിയ ഗാന്ധി. മോശം ആരോഗ്യമാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നത്.
പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ വേണ്ടി സോണിയ ഗാന്ധിയക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ നരേന്ദ്ര മോദി കള്ളക്കേസുകളെടുക്കുകയാണ് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എന്തു നടപടിയെടുത്താലും കോൺഗ്രസിന് ഭയമില്ല ഒരു രൂപയുടെ അഴിമതി പോലും ഹെറാൾഡ് കേസിൽ ഉണ്ടായിട്ടില്ല.
Sonia Gandhi's Health Condition പരിശോധനയിൽ സോണിയ ഗാന്ധിയുടെ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തുകയായിരുന്നു. ഒപ്പം കോവിഡാനന്തര രോഗലക്ഷ്ണങ്ങളും പ്രകടമാകുന്നുണ്ടെന്നും ജയറാം രമേശ് അറിയിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക് വിശ്രമം, വെള്ളിയാഴ്ച നടത്താനിരുന്ന ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കോണ്‍ഗ്രസ് നേതാവ് നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.
രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മുതിർന്ന നേതാക്കൾ മടങ്ങിയശേഷമായിരുന്നു യുത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത്. പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് അഞ്ച് റൗണ്ട് കണ്ണീർവാതകവും മൂന്ന് തവണ ജലപീരങ്കിയും പ്രയോഗിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. മൂന്നാം ദിവസം നടന്ന ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.