AICC New President : മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെയാണ് CWC ഉടൻ ചേർന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള അന്തിമ തീരുമാനമെടുത്തിരിക്കുന്നത്.
പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് ദേശവ്യാപകമായി ശക്തമായ പ്രതിഷേധം നടത്തുകയാണ്. സാധാരണയില്‍നിന്നും വ്യത്യസ്തമായി കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ കോൺഗ്രസിന്റെ രാജ്യ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന ദേശീയ പ്രതിഷേധത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് സെക്ഷൻ 144 ഏർപ്പെടുത്തി.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലില്‍ ഏകദേശം 12 മണിക്കൂര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ ED ഓഫീസില്‍ തങ്ങിയിരുന്നു.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്നാം വട്ട ചോദ്യം ചെയ്യലിനായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഓഫീസില്‍ ഹാജരാകും.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ED ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇന്ന് തെരുവിലിറങ്ങി. തലസ്ഥാന നഗരിയെ ഇളക്കി മറിച്ച പ്രതിഷേധമാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്.
നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഓഫീസില്‍ ഹാജരാകും. ജൂലൈ 26 ന് ഉച്ചയോടെ അന്വേഷണ ഏജൻസിക്ക് മുമ്പാകെ അവർ ഹാജരാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യലിനായി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. ജൂലൈ 21 ന് ചോദ്യം ചെയ്യലിനായി ഹാജരാകണം.
Rahul Randhi Office Attack Case: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണ കേസിൽ റിമാഡിലായിരുന്ന 29 എസ്എഫ്ഐ പ്രവർത്തകർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികൾക്ക് ഗംഭീര വരവേൽപ്പ് നൽകി.
Zee News-ന്റെ ഏറ്റവും പ്രധാന പരിപാടിയായ DNA-യുടെ അവതാരകന് രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ശ്രമം. ഛത്തീസ്ഗഢ് പോലീസാണ് അറസ്റ്റ് വാറണ്ടുമായി എത്തിയത്. യുപി പോലീസിനെ അറിയിക്കാതെയായിരുന്നു ഛത്തീസ്ഗഢ് പോലീന്റെ ഈ നീക്കം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.