നിനച്ചിരിയ്ക്കാതെ എത്തിയ കുറിഞ്ഞി പൂക്കാലം ഇടുക്കിയുടെ ടൂറിസം രംഗത്ത് വലിയ ഉണര്‍വ്വാണ് സമ്മാനിച്ചിരിയ്ക്കുന്നത്. ഓരോ ദിവസവും പതിനായിരങ്ങളാണ് കുറിഞ്ഞി കാഴ്ചകള്‍ തേടി കള്ളിപ്പാറ മലമുകളില്‍ എത്തുന്നത്. മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന സഞ്ചാരികളുടെ ഇപ്പോഴത്തെ ആദ്യ ചോദ്യം കുറിഞ്ഞി പൂത്തത് എവിടെയെന്നാണ്. ഇതോടെയാണ്, കെഎസ്ആര്‍ടിസി താത്കാലിക സര്‍വ്വീസുകള്‍ ആരംഭിച്ചത്.
ശനിയാഴ്ച്ച രാത്രിയിലും ഞായറാഴ്ച്ച രാത്രിയിലുമായി പത്ത് കന്നുകാലികളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശവാസികളായ പഴനി സ്വാമിയുടെ ഒരു കന്നുകാലിയും കിടാവും വിൽസന്റെ ഒരു പശുക്കിടാവും വേൽമുരുകന്റെ ഒരു കന്നുകാലിയും ഗുരുലക്ഷ്മിയുടെ ഒരു പശുക്കിടാവുവാണ് ചത്തത്.
മൂന്നാറിലെ തോട്ടം മേഖലയിൽ കടുവയുടെ സാന്നിധ്യം വർധിക്കുന്നത് കുടുംബങ്ങളെ ആശങ്കയിലാക്കുന്നു. മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ അർജുനൻ്റെ നാല് മാസം ഗർഭിണിയായിരുന്ന പശു ചത്തു. മേയാൻ വിട്ടിരുന്ന പശു ഇന്നലെ വൈകുന്നേരം തിരികെ എത്തിയിരുന്നില്ല.
സമീപ കർഷകനായ സ്വാമിനാഥന്റെ കൃഷിയിടം പൂർണമായി ഉപയോഗ യോഗ്യമല്ലാതായി മാറി. ഇടിഞ്ഞു താഴ്ന്ന ഭാഗത്തെ മണ്ണിന് ജലാംശം കൂടുതലായതിനാൽ നടക്കുമ്പോൾ പോലും താഴ്ന്നു പോകുന്നതായി കർഷകർ പറയുന്നു. ഈ ഭാഗം പൂർണമായി ഒലിച്ചു പോകുവാനും സാധ്യതയുണ്ട്. സമീപത്തുള്ള വീടുകളും അപകടാവസ്ഥയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.