ഒക്ടോബർ മാസത്തോടെ കോവിഡ് മൂന്നാം തരംഗം മൂർച്ഛിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നല്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് കീഴില്‍ രൂപവത്കരിച്ച സമിതി.
ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദം മൂലമുള്ള കോവിഡ് രോഗബാധയെ തുടർന്നാണ് ബാക്കി ആറ് കേസുകളും വന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ജസിന്ദ ആർഡെർൻ വെല്ലിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറുകളിൽ രാജ്യത്ത് 25,166 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 12,294 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 142 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
ഒട്ടുമിക്ക സംസ്ഥാനങ്ങളും കോവിഡ് രണ്ടാം തരംഗത്തില്നിന്നും വിടുതല്‍ നേടിയതോടെ നിരവധി സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ മുതിര്‍ന്ന ക്ലാസുകള്‍ക്കായി സ്കൂളുകൾ വീണ്ടും തുറന്നു. നീണ്ട ഒന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്....!!
രാജ്യം കോവിഡ് രണ്ടാം തരംഗത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ നിരവധി സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളാണ് ഉയര്‍ന്ന ക്ലാസുകള്‍ക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.