കടയിൽ എപ്പോഴും പാട്ട് മുഴുങ്ങി കേൾക്കും. പാട്ടിന്റെ ഈണത്തിനൊത്ത് ചുവട് വച്ചാണ് കോയാപ്പു കുലുക്കി സർബത്ത് ഉണ്ടാക്കുന്നത്. ഇത് വളരെ രസമുള്ള ഒരു കാഴ്ച്ചയാണ്. എന്നും രാവിലെ 9 മണിയോടെ കോയാപ്പു കട തുറക്കും. പിന്നെ രാത്രി 9 മണിയോളം ഇയാൾ കടയിൽത്തന്നെ ഉണ്ടാകും.
വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനും ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനുമാണ് അമ്പാടിക്കെതിരെ കേസെടുത്തത്. എന്നാൽ കേസെടുത്ത പോലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു അമ്പാടിയുടെ ഭീഷണി
കഴിഞ്ഞ ദിവസം ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ടിൽ മയക്കുമരുന്ന് പാർട്ടിക്കിടെ പിടിയിലായ മരട് അനീഷും കൂട്ടാളികളുമാണ് ജാമ്യം കിട്ടിയത് ആലപ്പുഴ കോടതിക്കുമുന്നിൽ ആഘോഷമാക്കിയത്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് ഇന്നലെ വൈകുന്നേരമാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഇയാളുടെ സഹായികളെന്നു സംശയിക്കുന്ന രണ്ടുപേരെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണ്. ഒരാൾ കുതിരപ്പന്തി വാർഡ് സ്വദേശിയും മറ്റൊരാൾ എറണാകുളം സ്വദേശിയുമാണ്. ക്രിമിനൽക്കേസുകളിലെ പ്രതികളാണ് ഇരുവരുമെന്നാണ് പോലീസ് പറയുന്നത്. ഇവർ പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.
കുഞ്ഞുങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണം. അവരെ ശാസ്ത്ര-ചരിത്ര-യുക്തി ബോധമുള്ളവരാക്കി മാറ്റണമെന്നും കെ റെയിലിനെ എതിര്‍ക്കുന്നവര്‍ വരും തലമുറയോട് കാട്ടുന്നത് നീതികേടാണെന്നും മന്ത്രി പറഞ്ഞു.
വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനായാണ് നജ്ലയെ കൂടുതല്‍ സ്ത്രീധനം ചോദിച്ച് റെനീസ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിന് റെനീസിനെതിരെ കേസെടുക്കും. നജ്ലയുടെ മരണത്തിന് പിന്നാലെ റെനീസിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.