FIFA World Cup 2022 Live Update : ബെൽജിയത്തെ വിറപ്പിച്ച് കാനഡ; ഗോൾമഴയുമായി സ്പെയിൻ; ജർമനിയെ അട്ടിമറിച്ച് ജപ്പാൻ; ഖത്തർ ലോകകപ്പിന്റെ നാലാം ദിനം തൽസമയം

FIFA World Cup 2022 Canada vs Belgium Live : ഇന്ന് നാല് മത്സരങ്ങളാണ് നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 02:33 AM IST
    FIFA World Cup 2022 Morocco vs Croatia Live Update : റണ്ണേഴ്സപ്പായ ക്രൊയേഷ്യയെ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ് മൊറോക്കോ നേരിടുന്നത്
Live Blog

FIFA World Cup 2022 Live Updates : ഖത്തർ ലോകകപ്പിന്റെ നാലാം ദിനത്തിൽ 2018ലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ആഫ്രിക്കൻ ശക്തികളായ മൊറോക്കോയാണ് ലൂക്ക മോഡ്രിച്ചിന്റെയും സംഘത്തിന്റെയും എതിരാളി. മരണ ഗ്രൂപ്പ് എന്ന് വിശേഷപ്പിക്കുന്ന ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യന്മാരായ ജർമനിയും സ്പെയിനും ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. ജപ്പാനാണ് ജർമൻ സംഘത്തിന്റെ എതിരാളി. കോസ്റ്റ് റിക്കെയാണ് ലൂയിസ് എൻറിക്വെയുടെ സ്പാനിഷ് പട നേരിടുന്നത്. ഇന്ന അർധരാത്രിയിൽ നടക്കുന്ന ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം കാനഡയുമായി ഏറ്റുമുട്ടും. 

 

24 November, 2022

  • 02:30 AM

    കാനഡയ്ക്കെതിരെ ബെൽജിയത്തിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറോപ്യൻ ടീമിന്റെ ജയം

  • 01:15 AM

    ബെൽജിയം ഒരു ഗോളിന് മുന്നിൽ. 43-ാം മിനിറ്റിൽ ബാറ്റ്ഷ്യുയാണ് ഗോൾ നേടിയത്

  • 00:45 AM

    അൽഫോൺസോ ഡേവിസ് എടുത്ത പെനാൽറ്റി കിക്ക് തിബോ കോർട്ടുവ തടഞ്ഞു. കാനഡയുടെ ലോകകപ്പ് ഗോൾ സ്വപ്നം ഇനിയും അകലെ

  • 00:30 AM

    കാനഡയ്ക്ക് പെനാൽറ്റി

  • 00:00 AM

    ബെൽജിയം കാനഡ മത്സരത്തിന് കിക്കോഫ്

  • 00:00 AM

    ബെൽജിയം കാനഡ മത്സരം അൽപസമയത്തിനകം

  • 22:45 PM

    സ്പെയിന് നാലാം ഗോൾ. ഫെറാൻ ടോറസാണ് ഗോൾ നേടിയത്. താരത്തിന്റെ മത്സരത്തിലെ രണ്ടാം ഗോൾ നേട്ടം

  • 22:00 PM

    സ്പെയിൻ മൂന്നാം ഗോൾ. പെനാൽറ്റിയിലൂടെ ഫെറാൻ ടോറസാണ് മൂന്നാം ഗോൾ നേടിയത്

  • 21:45 PM

    സ്പെയിന് രണ്ടാം ഗോൾ. 20-ാം മിനിറ്റിൽ അസെൻസിയോയാണ് ഗോൾ നേടിയത്

  • 21:30 PM

    സ്പെയിന് ആദ്യ ഗോൾ. പത്താം  മിനിറ്റിൽ ഡാനി ഒൾമോയാണ് ഗോൾ നേടിയത്.

  • 21:30 PM

    സ്പെയിൻ കോസ്റ്റ റിക്ക മത്സരത്തിന് കിക്കോഫ്

  • 21:00 PM

    സ്പെയിൻ കോസ്റ്റ റിക്ക മത്സരം അൽപസമയത്തിനകം. പ്ലേയിങ് ഇലവൻ ഇങ്ങനെ

  • 20:15 PM

    ജർമിനിക്കെതിരെ ജപ്പാന് ലീഡ്. 83-ാം മിനിറ്റിൽ ടക്കൂമോ അസാനോയാണ് ഗോൾ നേടിയത്.

  • 20:00 PM

    ജർമനിക്ക് ജപ്പാന്റെ മറുപടി. 75-ാം മിനിറ്റിൽ റിറ്റ്സു ഡോനാണ് ഗോൾ നേടിയത്. 

  • 19:30 PM

    ജപ്പാൻ ജർമനി മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചു. ഗുൺഡോഗൻ നേടിയ പെനാൽറ്റിയിലൂടെ ജർമൻ സംഘം ഒരു ഗോളിന് മുന്നിലെത്തി.

  • 19:15 PM

    ജപ്പാനെതിരെ ജർമനി ഒരു ഗോളിന് മുന്നിൽ. പെനാൽറ്റിയിലൂടെ ഇൽക്യെ ഗുൺഡോഗനാണ് ഗോൾ നേടിയത്.

  • 18:00 PM

    ജർമനി ജപ്പാൻ മത്സരത്തിന് കിക്കോഫ്

  • 18:00 PM

    ജർമനി ജപ്പാൻ മത്സരത്തിന്റെ പ്ലേയിങ് ഇലവൻ

  • 17:30 PM

    ക്രൊയേഷ്യയെ സമനിലയിൽ തളച്ച് മൊറോക്കോ

  • 16:30 PM

    മൊറോക്കോ ക്രൊയേഷ്യ മത്സരത്തിന്റെ ആദ്യപകുതി സമനിലയിൽ പിരിഞ്ഞു

  • 15:30 PM

    മൊറോക്ക ക്രൊയേഷ്യ മത്സരതതിന്റെ പ്ലേയിങ് ഇലവൻ

     

Trending News