FIFA World Cup 2022 : വർണ്ണ വിസ്‌മയം ഒരുക്കാൻ ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

FIFA World Cup Qatar 2022 : ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ്‌വർക്കിലൂടെയും, ജിയോ സിനിമാസ് ആപ്പിലൂടെയും സൗജന്യമായി കാണാം 

Written by - Zee Malayalam News Desk | Last Updated : Nov 19, 2022, 07:25 PM IST
  • 29 ദിവസത്തെ ഫുട്ബോൾ മാമാങ്കം നവംബർ 20നാണ് ആരംഭിക്കുന്നത്.
  • 32 രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പിന് മാറ്റുരയ്ക്കുന്നത്.
  • ഡിസംബർ 18 ന് ടൂർണമെന്റ് അവസാനിക്കുകയും ചെയ്യും.
  • ഫിഫ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ്‌വർക്കിലൂടെയും, ജിയോ സിനിമാസ് ആപ്പിലൂടെയും സൗജന്യമായി കാണാം
FIFA World Cup 2022 :  വർണ്ണ വിസ്‌മയം ഒരുക്കാൻ ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?

ഫിഫ ലോകകപ്പ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ആരാധകരെല്ലാം ആവേശത്തിന്റെ കൊടുമുടിയിലാണ്. ലോകക്കപ്പ് മത്സരങ്ങൾ ഇതാദ്യമായി ആണ് ഗൾഫ് രാജ്യത്തേക്ക് എത്തുന്നത്. രാജ്യം മുഴുവൻ അതിന്റെ ഉത്സവ തിമിർപ്പിലുമാണ്. 29 ദിവസത്തെ ഫുട്ബോൾ മാമാങ്കം നവംബർ 20നാണ് ആരംഭിക്കുന്നത്. 32 രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പിന് മാറ്റുരയ്ക്കുന്നത്. ഡിസംബർ 18 ന് ടൂർണമെന്റ് അവസാനിക്കുകയും ചെയ്യും.  ലോകകപ്പിനായി ഖത്തർ ഒരുങ്ങുമ്പോൾ നിരവധി നിയമങ്ങളും രാജ്യം മുന്നോട്ട് വെച്ചിരുന്നു. 

സ്ത്രീകൾ ശരീരം മുഴുവനായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണമെന്ന് ഉൾപ്പടെയുള്ള നിരവധി നിർദ്ദേശങ്ങളാണ് രാജ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതിനും ശരീരഭാഗങ്ങൾ പ്രദര്‍ശിപ്പിച്ച് പൊതുസ്ഥലത്ത് എത്തുന്നതിനും ഖത്തറിലെ നിയമങ്ങൾ  വിലക്കിയിട്ടുണ്ട്. ഖത്തറില്‍  ഇത് ശിക്ഷാർഹമായ കുറ്റമാണ്. കൂടാതെ സ്വവർഗ്ഗരതിക്കെതിരെയും ശക്തമായ നിയമങ്ങൾ ഖത്തറിൽ ഉണ്ട്. പൊതു ഇടങ്ങളിൽ മദ്യപിച്ചു കൊണ്ട് പാർട്ടി തുടങ്ങിയ ആഘോഷങ്ങൾ ഒന്നും പാടില്ല. ഖത്തറിലെ മിക്ക ഇടങ്ങളിലും ഇത്തരത്തിലുള്ള ആഘോഷ പ്രകടനങ്ങൾക്ക് കർശന വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം അറിയിച്ച് കൊണ്ട് പാശ്ചാത്യ രാജ്യങ്ങളിലെ ചില സംഘടനകൾ രംഗത്തെത്തിയിരുന്നു.

ALSO READ: FIFA World Cup 2022 : ലോകകപ്പ് കാണാൻ ഖത്തറിലേക്ക് പോകുവാണോ? ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ നിരവധി പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കെ പോപ്പ് താരവും ബിടിഎസ് ബാൻഡിലെ അംഗവുമായ ജങ്കൂക്ക്  പരിപാടി അവതരിപ്പിക്കും.  ഫിഫ ലോകകപ്പിന്റെ സൗണ്ട് ട്രാക്ക് തയ്യാറാക്കുന്നതിലും  ജങ്കൂക്ക് ഭാഗമാകുമെന്നാണ് അറിയിച്ചിരുന്നു. ബ്ലാക്ക് ഐഡ് പീസ്, റോബി വില്യംസ്, നോറ ഫത്തേഹി എന്നിവരും  ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കും.

ഖത്തർ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ്  എവിടെ കാണാം?

ഫിഫ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യയിൽ സ്പോർട്സ് 18 നെറ്റ്‌വർക്കിലൂടെയും, ജിയോ സിനിമാസ് ആപ്പിലൂടെയും സൗജന്യമായി കാണാം 

ഖത്തർ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത് എവിടെ? 

ഗ്രൂപ്പ് എയിലെ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നവംബർ 20 ന് ഫിഫ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ്  സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ കെ പോപ്പ് താരവും ബിടിഎസ് ബാൻഡിലെ അംഗവുമായ ജങ്കൂക്ക്, ബ്ലാക്ക് ഐഡ് പീസ്, റോബി വില്യംസ്, നോറ ഫത്തേഹി  തുടങ്ങി നിരവധി താരങ്ങൾ പരിപാടി അവതരിപ്പിക്കും.

ഖത്തർ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ്  എപ്പോൾ കാണാം?

ഖത്തർ ലോകക്കപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഇന്ത്യൻ സമയം വൈകിട്ട് 7.30 ക്ക് ആരംഭിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News