Forbes പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ 5 ഫുട്ബോൾ താരങ്ങളാണ് ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന കളിക്കാര്‍.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതുമുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളുകള്‍ വാരിക്കൂട്ടി തന്‍റെ അപാരമായ ഫോം ആസ്വദിക്കുകയാണ്. ഈ സ്‌ട്രൈക്കർ ആണ് 2021 ലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ കളിക്കാരന്‍ എന്നാണ് അടുത്തിടെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റൊണാൾഡോ തൊട്ടടുത്ത എതിരാളി ലയണൽ മെസിയേക്കാൾ 15 മില്യൺ ഡോളർ കൂടുതൽ സമ്പാദിക്കുന്നു....!!
Forbes പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ പണം സമ്പാദിക്കുന്ന ഫുട്ബോള്‍ താരങ്ങള്‍ ഇവരാണ്....
ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) 125 മില്യൺ ഡോളർ സമ്പാദിച്ച് പട്ടികയിൽ ഏറ്റവും മുന്നിലാണ്. ഇതില്‍ 70 ദശലക്ഷം ഡോളർ ശമ്പളമാണ്, ബാക്കി 55 മില്യൺ ഡോളർ അദ്ദേഹം പരസ്യങ്ങളില്‍ നിന്നും മറ്റുമായി സമ്പാദിക്കുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞാൽ ഫുട്ബോള്‍ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ കളിക്കാരനാണ് ലയണൽ മെസി (Lionel Messi). നിലവില്‍ PSG താരമായ മെസി മൊത്തം 110 മില്യൺ ഡോളർ സമ്പാദിക്കുന്നു...!!
മൊത്തം 95 മില്യൺ ഡോളർ സമ്പാദ്യത്തോടെ ഈ പട്ടികയില്‍ നെയ്മർ ജൂനിയർ മൂന്നാം സ്ഥാനത്താണ്.
PSG ഫോർവേഡ് കളിക്കാരന്‍ കൈലിയൻ എംബാപ്പെ ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്. 43 മില്യൺ ഡോളർ ആണ് ഇദ്ദേഹം സമ്പാദിക്കുന്നത്.
മൊഹമ്മദ് സലാ 41 മില്യൺ ഡോളർ സമ്പാദിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബ്രാൻഡ് വഴി 16 മില്യൺ ഡോളർ സമ്പാദിക്കുമ്പോൾ അദ്ദേഹത്തിന്‍റെ ശമ്പളം 25 മില്യൺ ഡോളറാണ്.