Budh Shukra Margi 2023: ഈ 6 രാശിക്കാരുടെ ഭാഗ്യം സെപ്റ്റംബറിൽ തെളിയും ഒപ്പം ജീവിതം മാറിമറിയും!

Budh Shukra Margi: ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും മനുഷ്യജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. രണ്ട് പ്രധാന ഗ്രഹങ്ങളായ ശുക്രനും ബുധനും ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിനാല്‍ അവയ്ക്ക് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.

Astrology: ആഗസ്റ്റിലെപോലെ സെപ്റ്റംബറിലും പ്രധാന ഗ്രഹങ്ങളുടെ സഞ്ചാര മാറ്റം സംഭവിക്കും.  സൂര്യന്‍, ബുധന്‍, ചൊവ്വ, ശുക്രന്‍, ശനി എന്നിവയ്‌ക്കെല്ലാം ഈ മാസം സ്ഥാനചലനമുണ്ടാകും.

1 /8

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനങ്ങളും ചലനങ്ങളും മനുഷ്യജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നായിട്ടാണ് കണക്കാക്കുന്നത്. രണ്ട് പ്രധാന ഗ്രഹങ്ങളായ ശുക്രനും ബുധനും ജീവിതത്തിന്റെ വിവിധ വശങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിനാല്‍ അവയ്ക്ക് ജ്യോതിഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണ്.

2 /8

ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. സെപ്തംബര്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ബുധനും ശുക്രനും നേര്‍രേഖയിലേക്ക് നീങ്ങും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നതിന്റെ സ്വാധീനം എല്ലാ രാശിക്കാരേയുംളെ ബാധിക്കുമെങ്കിലും ഈ 6 രാശിക്കാര്‍ക്ക് വളരെ ശുഭകരവും ഭാഗ്യവുമാണെന്ന് തെളിയും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

3 /8

ഇടവം (Taurus):  ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് ഇടവം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങള്‍ നൽകും. വാഹനങ്ങളോ വസ്തുവകകളോ സമ്പാദിക്കുന്നത് പോലെയുള്ള ഭൗതിക സുഖങ്ങള്‍ ഈ സമയം ഇവർക്ക് കൈവരിക്കാനാകും. നിങ്ങള്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും, കുടുംബത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും.

4 /8

ധനു (Sagittarius): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് ധനു രാശിക്കാര്‍ക്കും ഗുണം ചെയ്യും.  ഈ സമയം ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായേക്കും. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ജോലിയുള്ളവര്‍ക്കും വിവാഹിതര്‍ക്കും സമയം അനുകൂലമായിരിക്കും.  ജോലിയുള്ളവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം പ്രമോഷനും ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് ലാഭം പ്രതീക്ഷിക്കാം.

5 /8

കര്‍ക്കിടകം (Cancer):  ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് കർക്കിടക രാശിക്കാർക്കും അനുകൂല ഫലങ്ങൾ നൽകും. നിങ്ങളുടെ കാര്യങ്ങളിൽ വിജയ സാധ്യതയുണ്ട്. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി, ആത്മവിശ്വാസത്തിൽ വർദ്ധനവ്,  ധൈര്യത്തിലും വീര്യത്തിലും ഒരു ഉത്തേജനം എന്നിവ ഈ സമയത്ത് കൈവരും.

6 /8

വൃശ്ചികം (Scorpio): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത്  വൃശ്ചിക രാശിക്കാർക്ക് ലാഭകരമായ ഫലങ്ങള്‍ കൊണ്ടുവരും. ഭാഗ്യം നിങ്ങള്‍ക്ക് അനുകൂലമായേക്കും. മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. യാത്രകള്‍ക്ക് അവസരം ലഭിക്കും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയ സാധ്യത, നിയമപരമായ കാര്യങ്ങളില്‍ വിജയം, ജോലി സംബന്ധമായ കാര്യങ്ങളിലും അനുകൂല ഫലങ്ങള്‍ ലഭിക്കും.

7 /8

മിഥുനം (gemini): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ സമയം വിയർക്ക് സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി, ഉദ്യമങ്ങളില്‍ വിജയം, പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍, ആത്മവിശ്വാസം വർധിക്കും എന്നിവയുണ്ടാകും.  നിങ്ങളുടെ വാക്കുകളാല്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് ചലനം വയ്ക്കും. കുടുങ്ങിക്കിടക്കുന്ന ഫണ്ടുകള്‍ തിരികെ ലഭിക്കും. ഈ കാലഘട്ടം ബിസിനസുകാര്‍ക്ക് വല്ല നല്ലതാണ്.

8 /8

തുലാം (Libra): ശുക്രനും ബുധനും നേര്‍രേഖയില്‍ വരുന്നത് തുലാം രാശിക്കാർക്ക് സഹായകമാകും.  ഈ സമയത്ത് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാൻ സാധ്യത. വിജയത്തിനൊപ്പം നേട്ടങ്ങളും ലഭിക്കും. ബിസിനസുകാര്‍ക്ക് പുതിയ ഓര്‍ഡറുകളും അധിക വരുമാന സ്രോതസ്സുകളും ലഭിക്കും. ബിസിനസ്സുകാര്‍ക്ക് സമയം അനുകൂലം,  ജോലിക്കാര്‍ക്ക് പ്രമോഷനും പുരോഗതിക്കുമുള്ള അവസരങ്ങള്‍ കൈവരും. സ്ഥല മാറ്റത്തിനും അനുയോജ്യമായ സമയമാണ്.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola