സംയുക്ത കിസാൻ മോർച്ച ഇന്ന് ആഹ്വാനം ചെയ്ത Tractor Rally നിശ്ചിയിച്ചിരുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുമ്പെ തന്നെ സിങ്കു, തിക്രി അതിർത്തികളിൽ നിന്ന് ആരംഭിച്ചു.
അതേസമയം ഡൽഹി - നോയിഡ ലിങ്ക് റോഡിലെ ചിലാ അതിർത്തിയിലും ത്രിവർണ്ണ പതാകകൾ നിരത്തിയ ട്രാക്ടറുകളുമായി കർഷകർ എത്തിയിരുന്നു.
ഡൽഹി അതിർത്തികളിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്താണ് കർഷകരുടെ റാലി നഗരത്തിലേക്ക് കടന്നത്
രാജ്പഥിലെ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ക്ഷമ കാണിക്കണമെന്ന് സുരക്ഷ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന് Delhi Police അറിയിച്ചു. എന്നാൽ ചില സമരനുകൂലികൾ ഇതിന് തയ്യറാകാതിരുന്നതും പൊലീസ് വാഹനം നശിപ്പിച്ചതും സംഘർഷത്തിലേക്ക് നയിച്ചു.
ഡൽഹി സഞ്ജയ് ട്രാൻസ്പോർട് നഗറിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കർഷകരെ പിരിച്ച് വിടാനായി പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.