Solar Eclipse 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20 ന് സംഭവിക്കും. ഹിന്ദുക്കൾ ഗ്രഹണത്തെ അശുഭകരമായി കണക്കാക്കുന്നു. ആ സമയത്ത് മംഗള കർമ്മങ്ങളോ പൂജകളോ ചെയ്യാറില്ല. ക്ഷേത്രങ്ങളും അടച്ചിടും. ഏപ്രിലിലെ ഗ്രഹണത്തിന്റെ സ്വാധീനം 12 രാശികളെയും പലവിധത്തിൽ ബാധിക്കും. ഏതൊക്കെ രാശികൾക്കാണ് ഈ സൂര്യഗ്രഹണം അശുഭകരമെന്ന് നോക്കാം...
മൂന്ന് രാശിക്കാർക്ക് സൂര്യഗ്രഹണം അശുഭമാണ്. ജ്യോതിഷ പ്രകാരം ഈ സൂര്യഗ്രഹണം മേടം, കന്നി, ചിങ്ങം രാശിക്കാർക്ക് നല്ലതല്ല. ഈ ഗ്രഹണം മേടരാശിയിൽ സംഭവിക്കുന്നതിനാൽ, ഇത് മേടം രാശിക്കാരെ പ്രതികൂലമായി ബാധിക്കും.
മറ്റ് രണ്ട് രാശികൾക്കും ഈ കാലയളവിൽ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.
അതേസമയം ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. കംബോഡിയ, ചൈന, അമേരിക്ക, സിംഗപ്പൂർ, തായ്ലൻഡ്, അന്റാർട്ടിക്ക, ഓസ്ട്രേലിയ, വിയറ്റ്നാം, തായ്വാൻ, പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണേന്ത്യൻ മഹാസമുദ്രം, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)