Grah Gochar 2022: എല്ലാ മാസവും ഒരു നിശ്ചിത സമയത്ത് ഗ്രഹങ്ങളുടെ സംക്രമണം നടക്കും. അത് ചില രാശിക്കാരെ മോശമായും ചിലർക്ക് ഗുണമായും ഫലിക്കും.
ഡിസംബർ മാസം തുടങ്ങി ഒരാഴ്ചയാകുന്നു. ഡിസംബർ മൂന്നിന് ബുധൻ ധനു രാശിയിൽ പ്രവേശിച്ച് കഴിഞ്ഞു. കൂടാതെ ശുക്രൻ ധനു രാശിയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഡിസംബർ 16-ന് സൂര്യനും ഡിസംബർ 28-ന് ബുധനും മകരത്തിലേക്ക് നീങ്ങും. ഡിസംബർ 29-ന് ശുക്രൻ മകരരാശിയിലും 31-ന് ബുധൻ ധനുരാശിയിലും പ്രവേശിക്കും. ഏതൊക്കെ രാശിക്കാർക്ക് ഈ ഗ്രഹങ്ങളുടെ സംക്രമണം ഗുണം ചെയ്യുകയെന്ന് നോക്കാം...
കുംഭം - കുംഭം രാശിക്കാർക്ക് ഡിസംബറിലെ ഗ്രഹസംക്രമണം അനുകൂലമായിരിക്കും. ജോലിക്കാർക്ക് ഇത് നല്ല ഫലങ്ങൾ നൽകും. നിക്ഷേപത്തിന് അനുകൂലമായ സമയമാണിത്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഭൂമി, കെട്ടിടം, വാഹനം തുടങ്ങിയവ വാങ്ങാനുള്ള അവസരം ഉണ്ടാകും.
മകരം - ജ്യോതിഷ പ്രകാരം ഈ മാസം മകരം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് വ്യവസായം, ബിസിനസ് തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. നിരവധി തൊഴിലവസരങ്ങൾ നിങ്ങളെ തേടിയെത്തും. സന്തോഷകരമായ മാസമായിരിക്കും ഇത്.
ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ഡിസംബർ മാസം ഭാഗ്യമുള്ളതായിരിക്കും. തടസം നേരിട്ടിരുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. സംരംഭകർക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ലഭിക്കും. പുതിയ ജോലി ആരംഭിക്കാം. പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. യാത്ര പോകാനുള്ള അവസരമുണ്ട്. കുടുംബാംഗങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർധിക്കും.
മിഥുനം - ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ഡിസംബർ ഒരു അനുഗ്രഹമായിരിക്കും. ബിസിനസിൽ വിജയമുണ്ടാകും. സംരംഭകർക്ക് ലാഭവും ലഭിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ ഈ മാസം പൂർത്തിയാക്കാനാണ് സാധ്യത. ധനലാഭവും കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.