Sun Transit 2024: ജൂൺ 15ന് ഉച്ചയ്ക്ക് 12:16 മുതൽ ഈ നാല് രാശിക്കാരുടെ ജീവിതം കളറാകും!

ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ രാജാവാണ് സൂര്യൻ. സൂര്യന്റെ രാശിമാറ്റം വളരെ പ്രധാനമായാണ് കണക്കാക്കപ്പെടുന്നത്. 
 
 

Sun transit 2024 lucky zodiacs: സാധാരണയായി എല്ലാ ഗ്രഹ സംക്രമങ്ങളും 12 രാശിക്കാരുടെയും ജീവിതത്തെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കും.

1 /6

നിലവിൽ ഇടവം രാശിയിൽ തുടരുന്ന സൂര്യൻ ജൂൺ 15 ന് ഉച്ചയ്ക്ക് 12:16ന് മിഥുന രാശിയിൽ പ്രവേശിക്കും. ഈ സംക്രമണം ചില രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ആ ഭാ​ഗ്യരാശികൾ ഏതൊക്കെയാണെന്ന് നോക്കാം.   

2 /6

മേടം: സൂര്യൻ സംക്രമിക്കുന്നതിലൂടെ വലിയ ഭാ​ഗ്യമാണ് മേടം രാശിക്കാർക്ക് ലഭിക്കുക. ഇവർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. തൊഴിലന്വേഷകർക്ക് മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും.   

3 /6

മിഥുനം: സൂര്യൻ്റെ രാശിമാറ്റം മിഥുന രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. ദിവസങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ ശക്തമാകും. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനവും അർപ്പണവും അം​ഗീകരിക്കപ്പെടും.  

4 /6

കന്നി: കന്നി രാശിക്കാർക്കും സൂര്യന്റെ സംക്രമം അനുകൂല ഫലങ്ങളാകും നൽകുക. ഇവർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്കും നിക്ഷേപകർക്കും മികച്ച ലാഭം ലഭിക്കും. നിക്ഷേപകർ എടുത്തുചാടി എവിടെയും നിക്ഷേപിക്കരുത്. ഈ സംക്രമം കന്നി രാശിക്കാരുടെ കരിയറിൽ ഉയർച്ച നൽകും. ഇവരുടെ വരുമാനം വർദ്ധിക്കും. വിദ്യാർത്ഥികൾ ഈ കാലയളവിൽ പുരോഗതി കൈവരിക്കും. ഉദ്യോ​ഗാർത്ഥികൾക്ക് അവർ ആ​ഗ്രഹിച്ച ജോലി ലഭിക്കും.   

5 /6

കുംഭം: സൂര്യൻ്റെ രാശിമാറ്റം കുംഭം രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ, ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് കരുതിയ പണം തിരികെ ഇവരുടെ കൈകളിലെത്തും. ജോലിയിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾ നീങ്ങും. വ്യാപാരികൾക്ക് നല്ല സമയമാണ് വരാനിരിക്കുന്നത്. ആരോഗ്യം മെച്ചപ്പെടും. ഈ കാലയളവിൽ എല്ലാ മേഖലകളിലും നേട്ടമുണ്ടാകും.    

6 /6

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. 

You May Like

Sponsored by Taboola