Vastu Tips: മറ്റൊരാളുടെ ഈ കാര്യങ്ങൾ ഒരിക്കലും ഉപയോ​ഗിക്കരുത്; ഇത് കരിയറിനെയും ആരോ​ഗ്യത്തെയും മോശമായി ബാധിക്കും

Vastu Tips For Career And Health: വാസ്തുശാസ്ത്രം അനുസരിച്ച്, ഓരോ വസ്തുവിനും ഊർജ്ജം ഉണ്ട്. മറ്റൊരാളുടെ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ അവരുടെ ഊർജം നമ്മെ സ്വാധീനിക്കുന്നു.

  • Jun 06, 2024, 12:58 PM IST
1 /5

മറ്റുള്ളവരുടെ ചില കാര്യങ്ങൾ ഉപയോഗിക്കുന്നത് ദൌർഭാഗ്യത്തിന് കാരണമാകും. ഇത് കരിയറിൽ പുരോഗതിയില്ലാതാകുന്നതിനും രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും.

2 /5

മറ്റൊരാളുടെ വാച്ച് ഒരിക്കലും ധരിക്കരുത്. ഇത് ജീവിതത്തിൽ മോശം സമയം ഉണ്ടാകുന്നതിന് കാരണമാകും. നിങ്ങളെ തേടിയെത്തുന്ന അവസരങ്ങൾ കൈവിട്ടുപോകാനും സാധ്യതയുണ്ട്.

3 /5

പലപ്പോഴും ആളുകൾ മറ്റുള്ളവരുടെ ആഭരണങ്ങൾ ധരിക്കും. എന്നാൽ, മറ്റുള്ളവരുടെ മോതിരം ധരിക്കുന്നത് ഭാഗ്യദോഷത്തിന് കാരണമാകും.

4 /5

മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കരുത്. ഇത് ദൌർഭാഗ്യത്തിലേക്ക് നയിക്കും. നെഗറ്റീവ് ചിന്തകൾ ഉണ്ടാകാനും രോഗങ്ങൾ വരാനും ഇത് കാരണമാകും. മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കേണ്ട സന്ദർഭം ഉണ്ടാകുകയാണെങ്കിൽ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

5 /5

ഷൂസിലും ചെരിപ്പിലുമാണ് ശനി കുടികൊള്ളുന്നത്. മറ്റൊരാളുടെ ഷൂസും ചെരിപ്പും ധരിക്കുന്നത് ശനിയുടെ കോപത്തിന് ഇടയാക്കും. ശനിയുടെ കോപം ജീവിതത്തിൽ ദുരിതങ്ങൾക്ക് കാരണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola