സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ കലാപം വീണ്ടും വ്യാപിക്കുന്നു.
പ്രസിഡന്റ് ഗോട്ടബയ രജപക്സെയുടെ വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചുകയറി
പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രസിഡന്റിന്റെ വസതി കയ്യേറിയത്
പ്രസിഡന്റ് ഗോട്ടബയ രജപക്സെയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോർട്ട്
ഗോട്ടബയ രജപക്സെയെ രാജ്യം വിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
സ്ഥിതിഗതികൾ രൂക്ഷമായതോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാഷ്ട്രീയ പാർട്ടികളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്