Ranbir Alia Wedding: രൺബീർ കപൂറിന്റെയും (Ranbir Kapoor) ആലിയ ഭട്ടിന്റെയും (Alia Bhatt) രാജകീയ വിവാഹത്തിൽ പങ്കെടുക്കാൻ താരങ്ങൾ എത്തിത്തുടങ്ങി. ഏറെ കാത്തിരുന്ന ഈ വിവാഹത്തിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും ബോളിവുഡുമായി ബന്ധപ്പെട്ട വളരെ അടുത്ത ആളുകൾക്കും ക്ഷണമുണ്ട്. ഈ വിവാഹത്തിൽ പങ്കെടുക്കാൻ ആരൊക്കെ എന്തൊക്കെ ധരിച്ചാണ് എത്തിയത് എന്ന് നോക്കാം..
തന്റെ ഏകമകന്റെ വിവാഹച്ചടങ്ങിൽ ഏറ്റവും സുന്ദരിയായിട്ടാണ് നീതു കപൂർ എത്തിയത്. സാരി സ്റ്റൈലിൽ പിങ്ക്, യെല്ലോ കളർ ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത് ഒപ്പം ഹെവി ആഭരണങ്ങളും
റിദ്ധിമ കപൂർ തന്റെ സഹോദരന്റെ വിവാഹത്തിൽ ഗോൾഡൻ കളർ ലെഹങ്ക ധരിച്ചാണ് എത്തിയിരിക്കുന്നത്. റിദ്ധിമയുടെ മകൾ പിങ്ക് നിറത്തിലുള്ള ഫ്രോക്കാണ് ധരിച്ചിരിക്കുന്നത്.
ഈ അവസരത്തിൽ ഇളം പിങ്ക് നിറത്തിലുള്ള സാരിയാണ് കരീന ധരിച്ചിരുന്നത് ഒപ്പം ഹെവി ആഭരണങ്ങളും.
പിങ്ക് കളർ കുർത്തയിൽ തിളങ്ങി സെയ്ഫ് അലി ഖാൻ
മകളുടെ വിവാഹത്തിന് ഹെവി സാരി ധരിച്ചാണ് സോണി റസ്ദാൻ എത്തിയത്.
പിങ്ക് കളർ കുർത്ത ധരിച്ചാണ് കരൺ ജോഹർ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്.