Most Expensive Rice: ബസുമതി അരിയുടെ പേര് നിങ്ങൾ എല്ലാവരും കേട്ടിട്ടുണ്ടാകും. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നായ ബിരിയാണി ഉണ്ടാക്കാന്‍ പ്രധാമായും ഉപയോഗിക്കുന്നത് ബസുമതി അരിയാണ്. അതിനാല്‍ തന്നെ ഇതിന് ഡിമാന്‍ഡും ഒപ്പം വിലയും കൂടുതലാണ്. ഇന്ത്യയിലെ വില്‍ കൂടിയ അരിയുടെ കൂട്ടത്തില്‍ ബസുമതി അരി കണക്കപ്പെടുന്നു.
എന്നാല്‍, ലോകത്തിലെ ഏറ്റവും വിലകൂടിയ അരി മറ്റേതോ ആണ്...! അതായത് ഈ അരിയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഇതിന്റെ കൃഷി, വിളയുന്ന രാജ്യം, കാലാവസ്ഥ എല്ലാം ഏറെ വ്യത്യസ്തമാണ്.... ഈ അരി കത്തുന്ന ചൂടില്‍ മരുഭൂമിയിലും വളരുന്നു!! .ഈ അരി ഉത്പാദിപ്പിക്കുന്നത് അത്തരത്തിലുള്ള ഒരു രാജ്യമാണ്. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നാം....
ലോകത്തെ ഏറ്റവും വില കൂടിയ അരിയാണ് ഹസ്സാവി അരി (Hassawai Rice). ഇതിന്റെ വില കിലോയ്ക്ക് 50 സൗദി റിയാലാണ്. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുകയാണെങ്കിൽ അതിന്റെ വില 1000 മുതൽ 1100 രൂപ വരെയാകും...!! 30-40 റിയാലിന് (ഏകദേശം 800 രൂപ) ആളുകൾ വാങ്ങുന്ന ഹസ്സാവി അരി ശരാശരി ഗുണനിലവാരമുള്ളതാണ്.
അറബ് രാജ്യങ്ങളിൽ ബിരിയാണി ഉണ്ടാക്കാൻ ഈ അരിയാണ് ഉപയോഗിക്കുന്നത്. പലരും ഇതിനെ ചുവന്ന അരി എന്നും വിളിക്കുന്നു. ഈ നെല്ല് വളരെ ചൂടുള്ള വേനൽക്കാലത്ത് വളരുന്നു, തുടർന്ന് നവംബർ-ഡിസംബർ മാസങ്ങളിൽ വിളവെടുക്കുന്നു.
ഈ നെല്ല് വളര്‍ത്താന്‍ ഏറെ അധ്വാനം ആവശ്യമാണ്. ഈ നെല്ചെടിയും മറ്റ് നെല്ലുകളെപ്പോലെ വളരുന്നു. ആഴ്ചയിൽ അഞ്ച് ദിവസം മാത്രമാണ് ഈ നെൽകൃഷിക്ക് വെള്ളം ആവശ്യമുള്ളത്. പ്രായമായ ഒരാൾ ഈ ചോറ് കഴിച്ചാൽ ചെറുപ്പമാകും എന്ന് പറയപ്പെടുന്നു...!!
ഈ അരിയുടെ പേര് ഹസ്സാവി അരി (Hassawai Rice) എന്നാണ്. ഇത് സൗദി അറേബ്യയിൽ കൃഷി ചെയ്യുന്നു. ഇവിടുത്തെ ആളുകൾക്ക് ഈ അരി ഏറെ ഇഷ്ടമാണ്. ഇത് 48 ഡിഗ്രി സെൽഷ്യസിൽ വളരുന്നു..!! പക്ഷെ അതിന്റെ വേരുകള്‍ എല്ലായ്പ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കണം. അതിനാല്‍ എപ്പൊഴും വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കണം.
മരുഭൂമിയിൽ വിളയുന്ന ഈ അരി വളരെ രുചികരമാണ്. ഈ അരിക്ക് പോഷകഗുണവും വളരെ കൂടുതലാണ്. കൊടും വേനലിൽ മരുഭൂമിയിൽ വളരുന്ന ഈ അരി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ബിരിയാണി ആളുകള്‍ വളരെ സന്തോഷത്തോടെയാണ് കഴിക്കുന്നത്.