Indian Post Office Scheme: പ്രതിദിനം ഒരു 300 രൂപ മാറ്റിവയ്ക്കാമോ? ലക്ഷങ്ങൾ നൽകും ഈ പോസ്റ്റ് ഓഫീസ് പദ്ധതി, സം​ഗതി സിംപിളാണ്!!!

Post Office Schemes: സമ്പാദ്യ ശീലം ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന നിരവധി പദ്ധതികൾ നമുക്ക് മുൻപിലുണ്ട്. അതിൽ തന്നെ ഏറ്റവും വിശ്വാസയോ​ഗ്യവും ആയിട്ടുള്ള ഒന്നാണ് പോസ്റ്റ് ഓഫീസ് പദ്ധതികൾ. 

 

1 /6

സാധാരണക്കാർക്കുൾപ്പെടെ വിശ്വസിച്ച് ഈ പദ്ധതികളിൽ പണം നിക്ഷേപിക്കാനാകും. നിക്ഷേപിക്കുന്ന പണം ഒരിക്കലും നഷ്ടപ്പെടില്ല എന്നതാണ് ഈ പോസ്റ്റ് ഓഫീസ് പദ്ധതികളുടെ ഏറ്റവും വലിയ ​ഗുണം. ഈ പദ്ധതികളിലൂടെ ഭാവിയിൽ നമുക്ക് നല്ല വരുമാനവും ലഭിക്കും. ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ജനപ്രിയമാകാൻ മറ്റൊരു കാരണം.   

2 /6

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനപ്രദവുമായ ഒന്നാണ് റെക്കറിംഡ് ഡെപ്പോസിറ്റ് അഥവ ആർഡി. 100 രൂപ മുതൽ അങ്ങോട്ട് എത്ര വേണമെങ്കിലും നിങ്ങൾക്ക് ആർഡിയിൽ നിക്ഷേപിക്കാം. ഈ പദ്ധതിക്ക് പരമാവധി നിക്ഷേപ പരിധിയില്ല.   

3 /6

അഞ്ച് വർഷമാണ് ആർഡിയുടെ പരമാവധി നിക്ഷേപ കാലയളവ്. കാലയളവ് കഴിയുമ്പോൾ ഇത് പലിശയടക്കം നമുക്ക് തിരിച്ച് ലഭിക്കും. 5 വർഷം കഴിഞ്ഞും നമുക്ക് ആ പണം പിൻവലിക്കണ്ട എന്നുണ്ടെങ്കിലും അടുത്ത ഒരു 5 വർഷം കൂടി ഇത് നമ്മുടെ പോസ്റ്റ് ഓഫീസ് അക്കൗണ്ടിൽ തന്നെ കിടക്കും. 5 വർഷത്തെ കാലയളവ് കഴിഞ്ഞാൽ പിന്നെ നമ്മൾ പണം അടയ്ക്കേണ്ടതില്ല. 10 വർഷം കഴിയുമ്പോൾ പലിശ ഉൾപ്പെടെ നല്ലൊരു തുക നമ്മുടെ കയ്യിലെത്തും.   

4 /6

ആർഡി പദ്ധതി 6.7 ശതമാനം കൂട്ടുപലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മാസം 10,000 രൂപ വച്ച് നിങ്ങൾ ഈ പദ്ധതിയിൽ നിക്ഷേപിച്ചാൽ 5 വർഷത്തെ കാലയളവ് പൂർത്തിയാകുമ്പോൾ തുക 5,99,400 ആകും. ഇതിനൊപ്പം വാർഷിക പലിശ നിരക്കായ 6.7 ശതമാനത്തിൽ ഒരു ലക്ഷം രൂപ മുഴുവൻ പലിശയും ലഭിക്കും. പ്രതിദിനം വെറും 333 രൂപ ഇതിനായി വകയിരുത്തിയാൽ മതിയാകും. അടച്ച തുകയും പലിശയും കൂടി ചേർന്ന് 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 7,14,827 രൂപ ലഭിക്കും.   

5 /6

ഇനി 5 വർഷം പൂർത്തിയായി കഴിഞ്ഞ് നിങ്ങൾ ആ തുക പിൻവലിക്കാതെ അടുത്ത 5 വർഷം കൂടി പദ്ധതി തുടർന്നാൽ 10 വർഷത്തിനുള്ളിൽ നിങ്ങൾ നിക്ഷേപിക്കുന്നത് 12 ലക്ഷം രൂപയാണ്. അതിനൊപ്പം പലിശ കൂടി ചേരുമ്പോൾ 10 വർഷത്തിന് ശേഷം 17 ലക്ഷം രൂപ നിങ്ങളുടെ കയ്യിലെത്തും. രണ്ട്, മൂന്ന് വർഷങ്ങളുടെ കാലവധിയിലുള്ള ആർഡി സ്കീമുകളും പോസ്റ്റ് ഓഫീസിൽ ലഭ്യമാണ്. 

6 /6

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപം സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.  

You May Like

Sponsored by Taboola