തീരദേശ സുരക്ഷക്കായി കമ്മീഷൻ ചെയ്ത കോസ്റ്റ്ഗാർഡിൻറെ ആറാമത്തെ പട്രോളിങ്ങ് ഷിപ്പാണ് വജ്ര
എൽ ആൻ്റ് ടിയും പ്രതിരോധ മന്ത്രാലയവും ചേർന്നാണ് വജ്രയുടെ നിർമ്മാണം പൂർത്തിയാക്കിയത്
എറ്റവും പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള നാവിഗേഷൻ സംവിധനങ്ങളും,വാർത്താ വിനിമയ സംവിധാനങ്ങളുമാണ് വജ്രയിലുള്ളത്. 30 എം.എം ഗണ്ണിനെക്കൂടാതെ 12.7 എം.എം റിമോട്ട് കൺട്രോൾഡ് ഗണ്ണുമാണ് കപ്പലിലുള്ളത്
ഏറ്റവും മികച്ച ടെക്നോളജി, ഇൻറഗ്രേറ്റഡ് ബ്രിഡ്ജ് സിസ്റ്റം,യുദ്ധ സമാനമായ സാഹചര്യങ്ങളെ നേരിടാനുള്ള സൌകര്യങ്ങൾ തുടങ്ങി നിരവധി പ്രത്യേകതകൾ വജ്രക്കുണ്ട്