നാല്പത് കഴിഞ്ഞവരുടെ ആരോഗ്യത്തിന് നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഇവ ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും.
ശരീരത്തിന് ദഹിപ്പിക്കാന്‍ കഴിയാത്ത, സസ്യാഹാരങ്ങളില്‍ കാണപ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റുകളാണ് നാരുകള്‍. ഇവ രണ്ടു തരത്തിലാണുള്ളത്. ലയിക്കുന്നതും ലയിക്കാത്തതും. 40കഴിഞ്ഞവരുടെ ആരോഗ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.
ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബെറ്റാ ഗ്ലൂക്കന്‍ എന്ന ഫൈബര്‍ പദാര്‍ത്ഥം കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ചിയ വിത്തുകളില്‍ ഫൈബറിന്റെ സാനിധ്യം കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. നാരുകൾ പഞ്ചസാരയും കൊളസ്‌ട്രോളും ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുകയും മെറ്റബോളിക് നിയന്ത്രിക്കുകയും ചെയ്യുന്നു.
ഇവയില്‍ സള്‍ഫറോഫൈനും നാരുകളും അടങ്ങിയിരിക്കുന്നു. ഇവ ക്യാന്‍സറിനെ പ്രതിരോധിക്കുകയും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
അരിയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യമാണ് കീന്‍വ. ഇവ അമിനോ ആസിഡ് ശരീരത്തിന് നല്‍കുന്നു. പ്രമേഹ രോഗികൾ ഇത് കഴിക്കുന്നത് നല്ലതാണ്.
മധുര കിഴങ്ങ് ദഹന പ്രക്രിയയെ നിയന്ത്രിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)