രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
ഓട്സിൽ ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നു.
സിട്രസ് ഫ്രൂട്ട്സ്: സിട്രസ് അടങ്ങിയ പഴങ്ങളും ഭക്ഷണങ്ങളും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളവയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.
ചിയ വിത്തുകൾ: ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ചിയ വിത്തുകൾ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാൻ സഹായിക്കും.
ബെറീസ്: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബെറീസ്.