മഴക്കാലത്ത് വിവിധ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവയെ പ്രതിരോധിക്കുന്നത് രോഗപ്രതിരോധ ശേഷി മികച്ചതാക്കേണ്ടതുണ്ട്.
മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മികച്ച പാനീയങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള സസ്യമാണ്. ശ്വാസകോശ സംബന്ധമായ അണുബാധകളെ പ്രതിരോധിക്കാൻ ഇത് മികച്ചതാണ്.
ജിഞ്ചർ ലെമൺ ടീ: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ, ഇമ്മ്യൂൺ ബൂസ്റ്റർ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ചെറിയ കഷ്ണം ഇഞ്ചി, നാരങ്ങ നീര്, തേൻ എന്നിവ ചേർത്ത് ഇഞ്ചി ചായ തയ്യാറാക്കി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
കറുവപ്പട്ട-തേൻ: കറുവപ്പട്ടയിൽ ആൻറി ബാക്ടീരിയൽ ആൻറി ഫംഗൽ ഗുണങ്ങൾ ഉണ്ട്. കറുവപ്പട്ടയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
ആപ്പിൾ സിഡെർ: വൈറ്റമിൻ സിയും നാരുകളും കൊണ്ട് സമ്പുഷ്ടമായ ആപ്പിൾ സിഡെർ വിനെഗർ കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണങ്ങൾ നൽകുന്നു.
നെല്ലിക്ക ജ്യൂസ്: നെല്ലിക്കയിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്.