നിരവധി ആളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് അകാലനരയും മുടികൊഴിച്ചിലും. മുടിയെ ആരോഗ്യമുള്ളതാക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും റോസ്മേരി ഇലകൾ പ്രയോജനകരമാണ്.
റോസ്മേരി വാട്ടറിൻറെ പ്രധാന ഗുണങ്ങളിൽ ഒന്നാണ് മുടി വളർച്ചയെ സഹായിക്കുന്നത്. ഇവ രോമകൂപങ്ങൾക്ക് ആവശ്യമായ പോഷകങ്ങളും ഓക്സിജനും ഉറപ്പാക്കുന്നു.
ഫ്രീ റാഡിക്കലുകൾ മൂലം ഉണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു. മുടി പൊട്ടുന്നതും പൊഴിയുന്നതും തടയാൻ ഇത് സഹായിക്കുന്നു.
റോസ്മേരി വാട്ടറിന് ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ ഉണ്ട്. ഇത് തലയോട്ടിയിലെ അണുബാധ, താരൻ എന്നിവയെ തടയുന്നു.
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കിയ ശേഷം റോസ്മേരി ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് ഇത് ഉപയോഗിച്ചും തല കഴുകാം.
റോസ്മേരി വാട്ടർ മുടിയിൽ സ്പ്രേ ചെയ്ത് കൊടുക്കുന്നതും മുടിക്ക് ഗുണം ചെയ്യും.
ഒലിവ് ഓയിൽ, വെളിച്ചെണ്ണ തുടങ്ങിയ എണ്ണകൾ അൽപം എടുത്ത് ഇതിൽ റോസ്മേരി വാട്ടർ ചേർത്ത് യോജിപ്പിച്ച് ഇതുപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നതും നല്ലതാണ്.