Benefits of Egg for Children: കുട്ടികൾക്ക് ദിവസം എത്ര മുട്ടകൾ വരെ നൽകാം...? വിദ​ഗ്ധർ പറയുന്നതിങ്ങനെ

പോഷകങ്ങളുടെ കലവറയാണ് മുട്ട. അത് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെയില്ല. കുട്ടികളും മുതിർന്നവർക്കും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് മുട്ട. 

വളരുന്ന കുട്ടികളുടെ ശരീരത്തിന് അത്യാവശ്യമായ പല ഘടകങ്ങളും മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. 

 

1 /6

കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കുട്ടികൾക്ക് പതിവായി മുട്ട നൽകുന്നത് വളരെ നല്ലതാണ്.   

2 /6

പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായ ഈ ഭക്ഷണം ചില മാതാപിതാക്കളെങ്കിലും അമിതമായി കുട്ടികൾക്ക് നൽകാറുണ്ട്.  

3 /6

യഥാർത്ഥത്തിൽ കുട്ടികൾക്ക് എത്ര മുട്ട വരെ നൽകാം എന്നതിനെക്കുറിച്ച് വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.   

4 /6

കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രധാനം ചെയ്യാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.   

5 /6

മുട്ട പൊതുവിൽ ശരീരത്തിൽ താപം വർദ്ധിപ്പിക്കുന്ന ഒരു ഭക്ഷണ പദാർത്ഥമാണ്. അതിനാൽ തന്നെ മുട്ട കഴിക്കുന്നവർ നല്ല അളവിൽ പഴമോ പച്ചക്കറികളോ ഭക്ഷണത്തിൽ ഉൾപ്പെടത്തണമെന്നു പറയുന്നു.   

6 /6

കുട്ടികൾക്ക് ഇത് അമിതമായി നൽകുന്നത് നിർജ്ജലീകരണത്തിന് കാരണമായേക്കാം അതിനാൽ ദിവസവും ഒന്നിൽ കൂടുതൽ നൽകുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം നൽകുക. 

You May Like

Sponsored by Taboola