Benefits Of Sugarcane Juice in Summer: വേനൽക്കാലത്ത് കരിമ്പ് ജ്യൂസ് കുടിക്കേണ്ടതിന്റെ പ്രാധാന്യം...! ഈ അത്ഭുതകമായ ​ഗുണങ്ങൾ സ്വന്തമാക്കാം

Health Benefits Of Sugarcane Juice: എല്ലാവരും കുടിക്കാൻ ഇഷ്ടപ്പടുന്ന ഒരു ജ്യൂസാണ് കരിമ്പ്. പ്രക‍ൃതിദത്തമായ മധുരം ധാരാളമായ അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇതിൽ അസംസ്കൃമായി നിർമ്മിച്ച പഞ്ചസാര ചേർക്കേണ്ടതില്ല എന്നത് ഇതിന്റെ ​ഗുണം വർദ്ധിപ്പിക്കുന്നു. 

അതിനാൽ തന്നെ വേനൽക്കാലത്ത് കരിമ്പ്‍ ജ്യൂസ് കുടിക്കുന്നതിലൂടെ നിരവധി ​ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നു. കരിമ്പ്‍ ജ്യൂസ് കുടിക്കുന്നതിന്റെ ​ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

 

1 /5

ശരീരത്തിന്റെ ഊർജ്ജം പെട്ടെന്ന്  നഷ്ടപ്പെടുന്ന കാലമാണ് വേനൽ. അതിനാൽ തന്നെ നാം കഴിക്കുന്ന ഭക്ഷണങ്ങൾ മികച്ചതായിരിക്കണം. അതിന് കരിമ്പ് ജ്യൂസ് കുടിക്കാം. ഇതിൽ സുക്രോസ് കൂടുതലായതിനാൽ ശരീരത്തെ ജലാംശം നിലനിർത്താനും ഊർജസ്വലമാക്കാനും സഹായിക്കുന്നു.  

2 /5

ഇതിൽ ധാരാളമായി കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ ശരീരത്തെ ആരോ​ഗ്യകരമായി നിലനിർത്താനായി കരിമ്പ് ജ്യൂസ് കഴിക്കുന്നത് വളരെ നല്ലതാണ്.    

3 /5

ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ കരിമ്പ് ജ്യൂസ് സഹായിക്കുന്നു. കാരണം ഇതിൽ ഫിനോളിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.     

4 /5

ഫോളിക് ആസിഡ്, വൈറ്റമിന് ബി, ആൻ്റിഓക് സിഡന്റ്, കാല്സ്യം എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വേനൽക്കാലത്ത് ​ഗർഭിണികളും കരിമ്പ് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നു.   

5 /5

ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.   

You May Like

Sponsored by Taboola