ഗ്രഹങ്ങളുടെ അധിപനായാണ് സൂര്യനെ കണക്കാക്കുന്നത്. സൂര്യൻ മകരം രാശിയിലാണ് ഇപ്പോൾ സംക്രമിച്ചിരിക്കുന്നത്.
മകരം രാശിയിലേക്കുള്ള സൂര്യൻറെ മാറ്റത്തോടെ ഉത്തരായനം ആരംഭിക്കുന്നു. ഈ സമയം ഭൂമിയിൽ സമ്പൽസമൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
സമസപ്തക രാജയോഗത്തിലൂടെ ഇന്ന് മുതൽ ചില രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനമായിരിക്കും. സൂര്യനും ചൊവ്വയും ചേർന്ന് സൃഷ്ടിക്കുന്ന സമസപ്തക രാജയോഗത്തിലൂടെ ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
കന്നി രാശിക്കാർക്ക് സമസപ്തക രാജയോഗം നിരവധി നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് ജീവിതത്തിൻറെ എല്ലാ മേഖലകളിലും വിജയം ഉണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. ധനക്ലേശം ഉണ്ടാകില്ല. വരുമാനത്തിൽ വർധനവുണ്ടാകും. സമ്പാദ്യം വളരും.
വൃശ്ചികം രാശിക്കാർക്ക് സമസപ്തക രാജയോഗം അനുകൂല ഫലങ്ങൾ നൽകും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി വളർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും.
ധനു രാശിക്കാർക്ക് ജീവിതത്തിൽ നിന്ന് പ്രയാസങ്ങളെല്ലാം അകലും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യം തൃപ്തികരമാകും. വരുമാനം വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)