Anu Sithara: പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി; മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി അനു സിത്താര

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനു സിത്താര. നാടക പ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ അബ്ദുള്‍ സലാമിന്റെയും രേണുകയുടെയും മകളാണ് അനു സിത്താര. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ചെയ്ത കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിത്താര.

  • Jul 11, 2023, 11:22 AM IST

Photo Courtesy: Instagram / Anu Sithara

 
1 /7

2013-ൽ പോട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അനു സിത്താര ചലച്ചിത്ര ലോകത്തേക്കെത്തിയത്.  

2 /7

പിന്നീട് സൂപ്പർഹിറ്റ് ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥയിൽ ചെറിയ വേഷം ചെയ്തു . 2015ൽ സച്ചിയുടെ ചിത്രമായ അനാർക്കലിയിൽ ആതിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിനുശേഷം ഹാപ്പി വെഡ്ഡിംഗ് , ക്യാമ്പസ് ഡയറി , മറുപടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

3 /7

2017ൽ കുഞ്ചാക്കോ ബോബനൊപ്പം രാമന്റെ ഏടന്തോട്ടം എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തു. ഇത് അനു സിത്താരയുടെ കരിയറിൽ വഴിത്തിരിവായി. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.

4 /7

പിന്നീട് അച്ചായൻസ്, സർവോപരി പാലാക്കാരൻ , ആന അലറലോടലറൽ തുടങ്ങിയ ശരാശരി ഹിറ്റ് ചിത്രങ്ങളിൽ നടി അഭിനയിച്ചു.

5 /7

ക്യാപ്റ്റൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ അനു സിത്താര പ്രേക്ഷകരിൽ നിന്ന് ഏറെ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റന്റെ വൻ വിജയത്തിന് ശേഷം ടൊവിനോ തോമസിനൊപ്പം ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ അഭിനയിച്ച അനു മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി.

6 /7

പോതു നളൻ കരുതി എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിമ്പു നായകനായ പത്തു തല എന്ന തമിഴ് ചിത്രത്തിലും അനു സിത്താര അഭിനയിച്ചു.

7 /7

എം പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മാമാങ്കത്തിലും അനു സിത്താര പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 

You May Like

Sponsored by Taboola