Health Benefits Of Carrot: ആരോഗ്യത്തിന് ഉത്തമം; കാരറ്റിന്റെ ഈ ഗുണങ്ങൾ അറിയാമോ?

ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. 

ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. നാരുകൾ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, ആന്തോസയാനിൻ എന്നിവയാൽ സമ്പന്നമാണ് ഇവ. കാരറ്റ് നൽകുന്ന ആരോഗ്യഗുണങ്ങളെ പരിചയപ്പെട്ടാലോ..

1 /7

ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് കാരറ്റ്. ഇവയിലുള്ള ല്യൂട്ടീൻ, ലൈക്കോപീൻ എന്നിവ കാഴ്ച ശക്തി കൂട്ടാൻ സഹായിക്കുന്നു.   

2 /7

ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും ആത്യന്തികമായി ഹൃദയാരോഗ്യത്തിനും കാരറ്റ് ഗുണം ചെയ്യും.   

3 /7

കാരറ്റിലുള്ള ആന്റിഓക്‌സിഡന്റുകൾ ഹൃദയത്തെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.  

4 /7

കാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവ ചർമ്മത്തെ തിളക്കവുമുള്ളതാക്കാൻ സഹായിക്കുന്നു.   

5 /7

കാരറ്റ് വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ ശരീരത്തിന്റെ പ്രതിരോധം വർധിപ്പിക്കുകയും ചെയ്യുന്നു.

6 /7

നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതവിശപ്പ് കുറയ്ക്കുന്നതിന് കാരറ്റ് സഹായിക്കുന്നു.   

7 /7

ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ കാരറ്റ് സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola