Weight Loss Tips: തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഒരു കാലത്തെ മിന്നും താരമായിരുന്നു ജ്യോതിക. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ ഒരു ഫാൻ ബേസ് തന്നെ താരം സ്വന്തമാക്കിയിരുന്നു. നിരവധി സിനിമകളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങളാണ് ജ്യോതിക ചെയ്തിരുന്നത്.
വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നടൻ സൂര്യയുമായുള്ള ജ്യോതികയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് പിന്നാലെ ജ്യോതിക സിനിമയിൽ നിന്നും ഇടവേളയെടുത്തത് ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും സൂര്യയുമായി ഒന്നിച്ചതിൽ എല്ലാവരും ഹാപ്പിയായിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ തിരിച്ചെത്തിയ ജ്യോതികയെ അതേ ആവേശത്തോടെ വരവേറ്റിരിക്കുകയാണ് ആരാധകർ. താരവും തന്റെ തിരിച്ചുവരവിൽ അഭിനയം കൊണ്ടു മാത്രമല്ല ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.
തന്റെ 45ാം മത്തെ വയസ്സിലും ശരീരവും മനസ്സും ഒരു പോലെ ചെറുപ്പമായി നിലനിർത്തുകയാണ് ജ്യോതിക. അതിനായി താരം ചെയ്യുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
വ്യായാമമാണ് അതിൽ പ്രധാനം. എന്ത് തന്നെ സംഭവിച്ചാലും ജ്യോതിക തന്റെ വ്യായാമത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാറില്ല. ദിനചര്യകൾ മുടങ്ങാതെയും കൃത്യമായും പാലിക്കാൻ ജ്യോതിക ശ്രദ്ധിക്കാറുണ്ട്.
രാവിലെ ഉണർന്ന് കഴിഞ്ഞാൽ വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കും. ശേഷം 20 മിനിറ്റു മുതൽ 30 മിനിറ്റു വരെ നടക്കുകയോ ഓടുകയോ ചെയ്യും.
കൂടാതെ ചില പ്രകൃതിദത്തമായ പാനീയങ്ങളും ജ്യോതിക തന്റെ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. അതിൽ പ്രധാനമാണ് ഇളനീരും, ഗ്രീൻ ടീയും. ഈ രണ്ട് പാനീയങ്ങളുടേയും ഗുണങ്ങളെക്കുറിച്ച് അറിയുന്നവരാണ് നമ്മിൽ പലരും. ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിൽ ഗ്രീൻ ടീ സഹായിക്കുന്നു.
അതുപോലെ തന്നെയാണ് ഇളനീർ. ശരീരത്തിന് ആവശ്യമായ നിരവധി ധാതുക്കളും, വിറ്റാമിനുകളും, ഇലക്ട്രോലൈറ്റുകളും ഇളനീരിൽ അടങ്ങിയിരിക്കുന്നു. ഇത് കഴിക്കുന്നത് ശരീരത്തിൽ പ്രകൃതിദത്തമായി ഊർജ്ജം നിലനിർത്താനും, ശരീരഭാരം കുറയ്ക്കാനും, ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു.
ജ്യോതികയും, സൂര്യയും ഒന്നിച്ച് വർക്കൗട്ട് ചെയ്യുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.