7th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും DA യും DR ഉം വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്.
7th Pay Commission Latest News: ആ കാത്തിരിപ്പിനൊടുവിൽ ഇതാ കേന്ദ്ര ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത വരുന്നുണ്ട്.
7th Pay Commission Latest Update: കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും ഡിയർനസ് അലവൻസും (DA) ഡിയർനസ് റിലീഫും (DR) ഉടൻ വർധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. അതിനിടയിലിതാ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്തയുണ്ട്
നരേന്ദ്ര മോദി സർക്കാർ ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചേക്കും. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇക്കാര്യം അംഗീകാരിച്ചാൽ ഇത് ഡിയർനസ് റിലീഫ് , ഡിയർനസ് അലവൻസ് എന്നിവയിലെ രണ്ടാമത്തെ വർധനയായിരിക്കും.
ഇത് സംബന്ധിച്ച പ്രഖ്യാപനം സെപ്റ്റംബർ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് CNBC-TV18 എന്നീ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 50 ശതമാനമാണ്. ഇനി ഇത് സെപ്റ്റംബറിൽ വർധിച്ചാൽ ഡിഎ (DA) 53 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ട്
കൊറോണ വൈറസ് പാൻഡെമിക്കിനെ തുടർന്ന് നിർത്തിവച്ച കുടിശ്ശിക കേന്ദ്രം നൽകില്ലെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഇതുവരെ 18 മാസത്തെ DA കുടിശ്ശിക ലഭിച്ചിട്ടില്ല. ലേബർ ബ്യൂറോ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന CPI-IW ഡാറ്റയെ അടിസ്ഥാനമാക്കിയാണ് കേന്ദ്രം ക്ഷാമബത്ത എത്രത്തോളം ആക്കാമെന്ന് നിശ്ചയിക്കുന്നത്.
ഈ വർഷത്തിന്റെ ആദ്യം അതായത് മാർച്ച് 7 നായിരുന്നു മോദി സർക്കാർ അവസാനമായി ക്ഷാമബത്ത വർധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഈ വർദ്ധനവ് 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിലൂടെയാണ് ഡിഎ 50 ശതമാനമായി ഉയർന്നത്
ഏഴാം ശമ്പള കമ്മീഷൻ രൂപീകരിച്ചത് 2014-ലാണ്. സാധാരണഗതിയിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ക്രമീകരിക്കുന്നതിന് ഓരോ 10 വർഷത്തിലും കേന്ദ്രം ശമ്പള പരിധി നിശ്ചയിക്കുന്നു
അതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം എട്ടാം ശമ്പള കമ്മീഷനെ കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിക്കും എന്നാണ് റിപ്പോർട്ട്. ഇപ്പോഴേ ചർച്ച തുടങ്ങിയാലേ 2016 ൽ എട്ടാം ശബള കമ്മീഷൻ രൂപീകരിക്കാൻ കഴിയു എന്നാണ് റിപ്പോർട്ട്.