5 Days Working in Bank Big update: പല ഓഫീസുകളിലെയും പ്രവൃത്തി ദിനം 5 ദിവസമാണ് (5 Days Working). കൂടുതൽ ആളുകളും നോക്കുന്നതും അത്തരത്തിലുള്ള ജോലിയുമാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ രാജ്യത്തെ സർക്കാർ സ്വകാര്യ ബാങ്കുകളിലും 5 ദിവസത്തെ പ്രവൃത്തി ദിനമാക്കിയേക്കും എന്നാണ് റിപ്പോർട്ട്.
5 Days Working in Bank: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) ജീവനക്കാരുടെ യൂണിയനുകളും തമ്മിലുള്ള സമീപകാലത്തെ ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിലുള്ള പ്രതീക്ഷകൾ വർദ്ധിച്ചിരിക്കുകയാണ്. ബാങ്കിൻ്റെ പുതിയ പ്രവർത്തന ഷെഡ്യൂൾ എന്തായിരിക്കുമെന്ന് നമുക്ക് നോക്കാം...
പ്രവൃത്തി ദിനം 5 ആക്കണമെന്ന് ബാങ്ക് ജീവനക്കാർ ആവശ്യം ഉന്നയിച്ചിട്ട് ഏറെ നാളുകളായിട്ടുണ്ട്. ഇപ്പോഴിതാ അവരുടെ പ്രതീക്ഷകൾക്ക് ചിറക് മുളക്കാനുള്ള തയ്യാറെടുപ്പായിരിക്കുകയാണ്. ഇക്കാര്യത്തിന് കേന്ദ്രത്തിന്റെ ഗ്രീൻ സിഗ്നൽ ഉടൻ ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ 5 ദിവസത്തെ പ്രവൃത്തി ദിനം എന്ന ആവശ്യം ഡിസംബർ മുതൽ പ്രാവർത്തികമായേക്കും എന്നാണ് റിപ്പോർട്ട്.
രാജ്യത്തെ എല്ലാ ബാങ്കുകളിലും 5 ദിവസത്തെ പ്രവൃത്തി ദിനമായേക്കാം. നിലവിൽ ഞായറാഴ്ചയിലും രണ്ടും-നാലും ശനിയാഴ്ചകളിലുമാണ് ബാങ്കുകൾക്ക് അവധിയുള്ളത്.
അഞ്ചു ദിവസത്തെ പ്രവൃത്തി ദിനങ്ങൾ ആക്കണമെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ട്. ജീവനക്കാരുടെ ഈ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ ഈ ആവശ്യം സർക്കാരിന് നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷ
ഇതിനിടെ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) ജീവനക്കാരുടെ യൂണിയനുകളും തമ്മിൽ ഒരു ധാരണയിലെത്തിയിട്ടുണ്ട്. എല്ലാ പൊതു സ്വകാര്യ ബാങ്കുകൾക്കും അഞ്ച് പ്രവൃത്തി ദിനങ്ങൾ മാത്രമേ നൽകാവൂ എന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇനി സർക്കാരിൻ്റെ അനുമതി മാത്രമാണ് കാത്തിരിക്കുന്നത്
സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ ആഴ്ചയിൽ ഇനി അഞ്ച് ദിവസം മാത്രമേ ബാങ്കുകൾ തുറക്കുകയുള്ളു. അതായത് ശനി, ഞായർ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും എന്നർത്ഥം.
നിലവിൽ എല്ലാ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയും അതുപോലെ എല്ലാ ഞായറാഴ്ചകളിലും ബാങ്കുകൾക്ക് അവധിയാണ്. ഇതുകൂടാതെ ഉത്സവത്തോടനുബന്ധിച്ച് പല നഗരങ്ങളിലെയും ബാങ്കുകൾക്ക് അവധിയുണ്ടായിരിക്കും.
ബാങ്കിൻ്റെ 5 പ്രവൃത്തിദിനങ്ങൾ അംഗീകരിക്കുന്നതിൽ സർക്കാരിനേക്കാളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) തീരുമാനവും പ്രധാനമാണ്. കാരണം എല്ലാ ബാങ്കിംഗ് നിയന്ത്രണങ്ങളും ആർബിഐയാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ നിർദ്ദേശത്തിന് ആർബിഐയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ സർക്കാർ അംഗീകാരം നൽകുകയുള്ളു
ബാങ്കുകൾക്ക് 5 പ്രവൃത്തി ദിനം എന്ന കാര്യത്തിൽ അനുമതി ലഭിച്ചാൽ ബാങ്കിൻ്റെ പ്രവർത്തന സമയങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് മാധ്യമ റിപ്പോർട്ട്. അതായത് ദിവസേനയുള്ള ജോലി സമയം 40 മിനിറ്റ് വർധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബാങ്ക് രാവിലെ 9.45 മുതൽ വൈകിട്ട് 5.30 വരെ ജോലി ചെയ്യണം എന്നർത്ഥം. നിലവിൽ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തിക്കുന്നത്.
ഈ വർഷാവസാനമോ അതായത് ഡിസംബർ മാസത്തിലോ അല്ലെങ്കിൽ 2025 ൻ്റെ തുടക്കമോ സർക്കാർ ഈ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണ് പ്രതീക്ഷ. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ Negotiable Instruments Act പ്രകാരം ശനിയാഴ്ച അവധി ദിനമാകും.