Saudi News: സൗദിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സർക്കാർ ജീവനക്കാർ പിടിയിൽ

Saudi Arabia: ഇവര്‍ പണം കൈപ്പറ്റുന്ന വീഡിയോ സൗദി ആന്റി കറപ്ഷന്‍ അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ  പുറത്തുവിട്ടിരുന്നു

Written by - Ajitha Kumari | Last Updated : May 20, 2023, 02:36 PM IST
  • കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സർക്കാർ ജീവനക്കാർ പിടിയിൽ
  • ഇവര്‍ പണം കൈപ്പറ്റുന്ന വീഡിയോ സൗദി ആന്റി കറപ്ഷന്‍ അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു
Saudi News: സൗദിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സർക്കാർ ജീവനക്കാർ പിടിയിൽ

റിയാദ്: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ സൗദിയില്‍  പിടിയിൽ. ജിദ്ദ ജനറല്‍ കോടതിയിലെ രണ്ട് ജീവനക്കാരെയാണ് സൗദി പൗരനില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് പിന്നാലെ അഴിമതി വിരുദ്ധ അതോറിറ്റി പിടികൂടിയത്. ഇവര്‍ പണം കൈപ്പറ്റുന്ന വീഡിയോ സൗദി ആന്റി കറപ്ഷന്‍ അതോറിറ്റി സോഷ്യൽ മീഡിയയിലൂടെ  പുറത്തുവിട്ടിരുന്നു.

Also Read: ഫാമിലി കണക്ട് ; പ്രവാസികൾക്കായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ ഒരുക്കുന്ന പദ്ധതിക്ക് തുടക്കം

കോടതിയിലെ ആറാം ഗ്രേഡ് ജീവനക്കാരനായ അയ്മൻ അബ്‍ദു റസാഖ് സല്‍വതി കൈക്കൂലിയായി വാങ്ങിയത് രണ്ടര ലക്ഷം റിയാലാണ്. സൗദി പൗരനും രാജ്യത്തെ ഒരു ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും തമ്മിലുള്ള കേസില്‍ ജിദ്ദ കോടതി സൗദി പൗരന് പിഴ വിധിക്കുകയും ഈ കേസ് നിയമവിരുദ്ധമായി അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ എത്തിച്ച് അനുകൂല വിധി സമ്പാദിക്കാനുമാണ് ഇയാള്‍ കോടതി ജീവനക്കാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തത്.  സല്‍വതിക്ക് അഞ്ച് ലക്ഷം റിയാലാണ് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നത്. അതിന്റെ ആദ്യഗഡുവായി രണ്ടര ലക്ഷം റിയാല്‍ കൈപ്പറ്റിയപ്പോഴാണ് ഇയാൾക്ക് പിടി വീണത്.

Also Read: Guru-Chandra Gochar 2023: വെറും 5 ദിവസം... ഗജകേസരി യോഗത്തിലൂടെ ഈ 3 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ

ഇതേ കോടതിയിലെ ഒമ്പതാം ഗ്രേഡ് ജീവനക്കാരനായ അലി മുഹമ്മദ് അല്‍ദൂഗി എന്നയാളും കൈക്കൂലിയായി കൈപ്പറ്റിയ ഒന്നേകാല്‍ ലക്ഷം റിയാലുമായി പിടിയിലായിരുന്നു. ഇതേ കേസിലെ നിയമവിരുദ്ധ ഇടപാടുകള്‍ക്കായാണ് ഇയാളും പണം വാങ്ങിയത്.  ഇവർ രണ്ടുപേരും പണം വാങ്ങുന്നത് അഴിമതി വിരുദ്ധ അതോറിറ്റി പുറത്തുവിട്ട വീഡിയോയിൽ കാണാൻ കഴിയും. സ്വകാര്യ നേട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ ജോലി  ഉപയോഗപ്പെടുത്തുന്നവരെയും പൊതുജന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരേയും പിടികൂടുമെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.  ജീവനക്കാര്‍ വിരമിച്ചതിന് ശേവും ഇവര്‍ ചെയ്‍ത കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നുണ്ടെങ്കിൽ ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി ഭീകരന് അൽഖസീമിൽ വധശിക്ഷ നടപ്പാക്കി

സൗദി ഭീകരന്റെ വധശിക്ഷ അൽഖസീമിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. യാസിർ ബിൻ മുഹമ്മദ് അൽഅസ്മരി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്താനും സുരക്ഷാ സൈനികരെ ആക്രമിക്കാനും ഇയാള്‍ പദ്ധതിയിട്ടുവെന്നും കൂടാതെ ഭീകര സംഘം സ്ഥാപിക്കുകയും ഭീകര സംഘടനയുടെ നേതാവുമായി ബന്ധം പുലർത്തുകയും ചെയ്തിരുന്നു.  

Also Read: Lucky Zodiac Signs: ശനിയുടെ പ്രിയ രാശിക്കാർ ഇവരാണ്. നിങ്ങളും ഉണ്ടോ?

മാത്രമല്ല ഇയാൾ വിദേശങ്ങളിലുള്ള ഭീകര സംഘടനകളുമായി ആശയവിനിമയം നടത്തിയതായും കണ്ടെത്തിയിരുന്നു. ചില ഭീകരർക്ക് അഭയം നൽകിയ യാസിർ അൽഅസ്മരി ബോംബ് നിർമാണത്തിൽ ഭീകരർക്ക് പരിശീലനം നൽകുകയും ഭീകരാക്രമണങ്ങൾ നടത്താൻ ലക്ഷ്യമിടുന്ന ചില സ്ഥലങ്ങൾ നിർണയിക്കാൻ ഭീകരരെ ചുമതലപ്പെടുത്തുകയും ചെയ്‌തുവെന്നും റിപ്പോർട്ടുണ്ട്. ഇയാൾ വൻതോതിൽ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വാങ്ങാൻ ശ്രമിക്കുകയും ഭീകരാക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതിന് രാസവസ്തുക്കൾ കൈക്കലാക്കുകയും ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കൾ നിർമിക്കുകയും കൈവശം വെക്കുകയും വിദേശങ്ങളിൽ സംഘർഷ ബാധിത പ്രദേശങ്ങളിൽ പോരാട്ടങ്ങളിൽ പങ്കെടുക്കുകയും ഈ സ്ഥലങ്ങളിലേക്ക് പോകാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News