Dubai : യുഎഇയിൽ ഇന്ധന വില വർധനവ് (Fuel Price Hike). യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് (UAE Fuel Price Committee) ഇന്ധന വില പുതുക്കിയത്. നാളെ നവംബർ ഒന്ന് മുതലാണ് പുതുക്കിയ പെട്രോൾ ഡീസൽ വില (Petrol Diesel Price) പ്രാബല്യത്തിൽ വരിക.
പെട്രോളിന് .19 ദിറഹവും ഡീസലിന് .30 ദിറഹവുമാണ് വില വർധിച്ചിരിക്കുന്നത്. 98 സൂപ്പർ പ്രെട്രോളിന് നാളെ മുതൽ 2.80 ദിറഹം വില അതായത് ഇന്ത്യയിൽ ഏകദേശം 57.12 രൂപ വരും. ഒക്ടോബറിൽ 98 സൂപ്പർ പ്രെട്രോളിന് 2.6 ദിറഹമായിരുന്നു വില.
ALSO READ : Petrol Diesel Price| കേറി കേറി എങ്ങോട്ടാ? ഇന്ധന വില ഇന്നും കൂട്ടി
95 സ്പെഷ്യൽ പെട്രോളിന് നാളെ മുതൽ യുഎഇയിൽ 2.69 ദിറഹമാണ് വില ഒക്ടോബർ 2.49 ദിറഹമായിരുന്ന വില. 91 E-പ്ലസ് പെട്രോളിന് 2.61 ദിറഹം വിലയാണ് നാളെ മുതൽ പ്രബല്യത്തിൽ വരാൻ പോകുന്നത്. ഒക്ടോബർ വരെ 2.49 രൂപയാണ്.
ALSO READ : COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട
ഡീസലിന് .30 ദിറഹമാണ് വില വർധിച്ചിരിക്കുന്നത്. നാളെ മുതൽ ഡീസലിന് യുഎഇയിൽ 2.81 ദിറഹമാണ് വില. ഇന്ത്യയിൽ ഏകദേശം 57.32 രൂപയോളം വരും.
ALSO READ : Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു
അതേസമയം ഇന്ത്യയിൽ ഇന്ന് വീണ്ടും ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്റർ 35 പൈസയും ഡീസൽ ലിറ്റർ 37 പൈസയുമാണ് കൂടിയത്. ഇതോടെ ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പെട്രോൾ വില 120 കടന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...