Covid 19: Abu Dhabi യുടെ ഗ്രീൻ ലിസ്റ്റിൽ നിന്നും Saudi Arabia യെ ഒഴിവാക്കി

പുതിയ ഗ്രീൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ രാജ്യങ്ങൾ സൗദി അറേബ്യയും മംഗോളിയയുമാണ്.  ഗ്രീൻലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈനിൽ ഇരിക്കേണ്ട ആവശ്യമില്ല. 

Written by - Zee Malayalam News Desk | Last Updated : Feb 23, 2021, 02:29 PM IST
  • പുതിയ ഗ്രീൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ രാജ്യങ്ങൾ സൗദി അറേബ്യയും മംഗോളിയയുമാണ്.
  • ഗ്രീൻലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈനിൽ ഇരിക്കേണ്ട ആവശ്യമില്ല.
  • നേരത്തെ 12 രാജ്യങ്ങളുണ്ടായിരുന്ന ഗ്രീൻലിസ്റ്റ് ഇപ്പോൾ പത്തായി വെട്ടി ചുരുക്കി.
  • ഓസ്‌ട്രേലിയ, ഭൂട്ടാൻ, ബ്രൂണൈ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോംഗ്, ഐസ്‌ലാന്റ്, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് നിലവിൽ അബുദാബിയുടെ ഗ്രീൻ ലിസ്റ്റിലുള്ളത്.
Covid 19: Abu Dhabi യുടെ ഗ്രീൻ ലിസ്റ്റിൽ നിന്നും Saudi Arabia യെ ഒഴിവാക്കി

Abu Dhabi: അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (ഡിസിടി) ക്വാറന്റൈൻ ഒഴിവാക്കി കൊണ്ടുള്ള രാജ്യങ്ങളുടെ "ഗ്രീൻ ലിസ്റ്റിൽ" (Greenlist)നിന്നും അബുദാബിയെ ഒഴിവാക്കി. കോവിഡ് രോഗവ്യാപനം വർധിച്ചതിനെ തുടർന്നാണ്  ഈ നടപടി. ആഗോളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് സ്ഥിരമായി ഗ്രീൻലിസ്റ്റിൽ മാറ്റം വരുത്തുമെന്ന് ടൂറിസം ഡിപ്പാർട്മെന്റ് അറിയിച്ചു.

പുതിയ ഗ്രീൻ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയ രാജ്യങ്ങൾ സൗദി അറേബ്യയും മംഗോളിയയുമാണ്.  ഗ്രീൻലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റൈനിൽ (Quarantine) ഇരിക്കേണ്ട ആവശ്യമില്ല. അബുദാബി എയർപോർട്ടിൽ (Airport) എത്തിയ ഉടനെ പിസിആർ ടെസ്റ്റ് (PCR test) മാത്രം ചെയ്‌താൽ മതി.  പുതിയ ഗ്രീൻലിസ്റ്റ് ഫെബ്രുവരി 22 നാണ് അപ്ഡേറ്റ് ചെയ്‌തത്‌. നേരത്തെ 12 രാജ്യങ്ങളുണ്ടായിരുന്ന ഗ്രീൻലിസ്റ്റ് ഇപ്പോൾ പത്തായി വെട്ടി ചുരുക്കി.

ALSO READ: Smart Travel: മുഖം നോക്കി ആളെ തിരിച്ചറിയാനുള്ള സ്മാര്‍ട്ട് ട്രാവല്‍ സംവിധാനവുമായി Dubai Airport

 ഏത് രാജ്യത്ത് നിന്നാണ് യാത്രക്കാർ എത്തുന്നതെന്നാണ് കണക്കാക്കുന്നതിനും ഏത് സിറ്റിസൺഷിപ്പുള്ളവരാണെന്ന് കണക്കാക്കില്ലെന്നും ഡിസിടി വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ഭൂട്ടാൻ, ബ്രൂണൈ, ചൈന, (China) ഗ്രീൻലാൻഡ്, ഹോങ്കോംഗ്, ഐസ്‌ലാന്റ്, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് നിലവിൽ അബുദാബിയുടെ ഗ്രീൻ ലിസ്റ്റിലുള്ളത്.

ALSO READ: Election Commission: പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം, പിന്തുണയറിയിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് രോഗവ്യാപനം വീണ്ടും വർധിക്കുന്നതിന് തുടർന്ന് കോവിഡ് പ്രതിരോധ നടപടികൾ വീണ്ടും കടുപ്പിക്കുകയാണ് അബുദാബി (Abu Dhabi) ഗവണ്മെന്റ്. മാത്രമല്ല ഇതിനിടയ്ക്ക് അബുദാബിയിൽ സ്കൂളുകളും തുറന്നിരുന്നു. സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഭരണകൂടം നിർബന്ധമായി കോവിഡ് പരിശോധന നടത്തണമെന്ന ചട്ടം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവരുടെ ഒപ്പം അധ്യാപകരും,സ്കൂൾ ജീവനക്കാരും രണ്ടാഴ്ച കൂടുമ്പോൾ പി.സി.ആർ പരിശോധന നടത്തണമെന്നും നിയമം കൊണ്ട് വന്നിട്ടുണ്ട്.

ALSO READ: Covid Security: Muscat വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​രം

പരിശോധനകൾ തികച്ചും സൗജന്യമായാവും നടത്തുക. ഇതിനായി സ്കൂൾ അടിസ്ഥാനത്തിൽ ഒാരോരുത്തർക്കുമായി പ്രത്യേകം കേന്ദ്രങ്ങൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. എമിറേറ്റ്സ് ഐഡിയും സ്‌കൂൾ കോഡും പരിശോധനാ കേന്ദ്രങ്ങളിൽ വിദ്യാർഥികളും അധ്യാപകരും കാണിക്കണം. അതേസമയം ഏതെങ്കിലും തരത്തിൽ കോവിഡ് (Covid) ബാധകൾ മറച്ചുവെക്കുന്ന സ്കൂളുകൾക്കെതിരെ കർശനമായ പിഴയുണ്ടായിരിക്കുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്‌കൂളുകൾക്ക് 10,000 ദിർഹം മുതൽ 2.5 ലക്ഷം ദിർഹം വരെയാണ് പിഴ ഈടാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News