Mumbai : രാജ്യത്തെ രണ്ടാം കോവിഡ് (Second Wave Covid 19) തരംഗത്തില്‍ Celebrity രോഗബാധിതരുടെ എണ്ണം ഓരോ ദിവസം തോറും വര്‍ധിക്കുന്നു. ഇന്ന് Bollywood നടന്‍ Akshay Kumar ആണ് ഏറ്റവും അവസാനമായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അക്ഷയ് തന്നെയാണ് ഇക്കാര്യം Tweet ചെയ്ത് അറിയിച്ചിരിക്കുന്നത്.
ഇന്ന് രാവിലെയാണ് താരം ട്വിറ്ററിലൂടെ തന്റെ രോഗ വിവരം അറിയിക്കുന്നത്. താന്‍ കോവിഡ് ബാധിതനായി വീട്ടില്‍ നിരീക്ഷണത്തിലാണ്, ആവശ്യനുസരണമുള്ള വൈദ്യ സഹായം തേടിട്ടുണ്ടന്നും താരം അറിയിച്ചു. താനുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പറഞ്ഞു. ഉടന്‍ തന്നെ താന്‍ തിരിച്ചെത്തുമെന്നും അക്ഷയ് കൂട്ടിചേര്‍ക്കുകയും ചെയ്തു.
— Akshay Kumar (@akshaykumar) April 4, 2021
ALSO READ : Alia Bhatt ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു; വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുമെന്ന് താരം
അക്ഷയ് കുമാര്‍ പതുതായി കാരാറില്‍ ഏര്‍പ്പെട്ട റാം സേതു എന്ന സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ പരിപാടുകളുമായി മുന്നോട്ട് പോകവെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. പുരാവസ്തു ഗവേഷകനായിട്ടാണ് അക്ഷയ് ചിത്രത്തില്‍ അഭിനയിക്കന്നത്.
ALSO READ : Ram Setu First Look: പുത്തൻ ലുക്കിൽ അക്ഷയ് കുമാർ; ഏറ്റെടുത്ത് ആരാധകർ
The journey of making one of the most special films for me begins today. #RamSetu shooting begins! Playing an archaeologist in the film. Would love to hear your thoughts on the look? It always matters to me @Asli_Jacqueline@Nushrratt@Abundantia_Ent@LycaProductions pic.twitter.com/beI6p0hO0I
— Akshay Kumar (@akshaykumar) March 30, 2021
അതിരംഗി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷമാണ് അക്ഷയ് റാം സേതുവുമായിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യറായത്. അതിരംഗിയില്‍ തമിഴ്നടന്‍ ധനുഷും, സാറാം അലി ഖാനുമാണ് അക്ഷയ്ക്കൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
ALSO READ : Akshay Kumar ന്റെ Atrangi Re യുടെ ഷൂട്ടിങ് പൂർത്തിയാക്കി; ധനുഷിനും സാറ അലി ഖാനും നന്ദി അറിയിച്ച് താരം
അതേസമയം അടുത്തിടെ നിരവധി ഇന്ത്യന്‍ സിനിമയിലെ സെലിബ്രേറ്റികള്‍ക്കാണ് ഇതിനോടകം കോവിഡ് ബാധിച്ചിരിക്കുന്നത്. അമീര്‍ ഖാന്‍, ആര്‍ മാധവന്‍, അലിയ ഭട്ട്, സഞ്ജയ ലീല ബന്‍സാലി, റണ്‍ബീര്‍ കപൂര്‍, കാര്‍ത്തിക്ക് ആര്യന്‍ സോപ്‍ര്‍ട്സ് താരങ്ങളായ സച്ചിന്‍ തെന്‍ഡല്‍ക്കര്‍, യൂസഫ് പത്താന്‍, ഹര്‍മ്മന്‍ പ്രീത് കൗര്‍ എന്നിവര്‍ക്കാണ് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...