My name is azhagan: 'മൈ നെയിം ഈസ് അഴകന്‍' തിയേറ്ററുകളിലേക്ക്; ബിനു തൃക്കാക്കര നായകനാകുന്ന ചിത്രത്തിന്റെ റിലീസ് ഉടൻ

ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ എത്തുന്ന ചിത്രമാണ് മൈ നെയിം ഇസ് അഴകൻ. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 11:28 AM IST
  • ബിസി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം നൗഫല്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
  • ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
My name is azhagan: 'മൈ നെയിം ഈസ് അഴകന്‍' തിയേറ്ററുകളിലേക്ക്; ബിനു തൃക്കാക്കര നായകനാകുന്ന ചിത്രത്തിന്റെ റിലീസ് ഉടൻ

ബിനു തൃക്കാക്കര, ശരണ്യ രാമചന്ദ്രന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകൻ. ബിസി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ശേഷം നൗഫല്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ടീസർ അടുത്തിടെ മമ്മൂട്ടി പുറത്തിറക്കിയിരുന്നു. ടീസര്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ ഉയ്യെന്റപ്പാ എന്ന ​ഗാനം സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങായിരുന്നു. പുറത്തിറങ്ങി 7 ദിവസത്തിനുള്ളിൽ ഈ ​ഗാനം യൂട്യൂബിൽ 2 മില്യണിലധികം ആളുകളാണ് കണ്ടത്. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങൾക്ക് ദീപക് ദേവ്, അരുൺ രാജ് എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു.

ട്രൂത്ത്‌ ഗ്ലോബൽ ഫിലിംസ് ബാനറിൽ സമദ് ട്രൂത്തിന്റെ നിർമ്മാണത്തിൽ എത്തുന്ന ചിത്രമാണ് മൈ നെയിം ഇസ് അഴകൻ. കോമഡി ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണിത്. ദി പ്രീസ്റ്റ്, ഭീഷ്മപർവ്വം, സിബിഐ 5, കാവൽ, അജഗജാന്തരം എന്നീ ചിത്രങ്ങളുടെ ഇന്ത്യക്ക് പുറത്തുള്ള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിട്ടുള്ള ട്രൂത്ത് ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് 'മൈ നെയിം ഈസ് അഴകൻ'. സെപ്തംബർ മാസം തീയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മൈ നെയിം ഈസ് അഴകനിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫർ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണ പ്രഭ എന്നിങ്ങനെ ഒരു പിടി കലാകാരന്മാർ അണിനിരക്കുന്നുണ്ട്.

Also Read: My Name is Azhagan Song Trending: 2 മില്യൺ കാഴ്ചക്കാരിൽ അധികമായി 'മൈ നെയിം ഇസ് അഴകൻ' സിനിമയിലെ ഗാനം

നിരവധി കോമഡി ഷോകളിലും സിനിമകളിൽ സഹവേഷങ്ങളിലും അഭിനയിച്ചിട്ടുള്ള ബിനു തൃക്കാക്കര നായകനായി അഭിനയിക്കുന്ന ആദ്യ സിനിമയാണിത്. ബിനു തൃക്കാക്കര തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ഫൈസൽ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ബിജു കടവൂർ, ഫിനാൻസ് കൺട്രോളർ അരീബ് റഹ്മാൻ എന്നിവരാണ്. പി ആർ ഒ: വൈശാഖ് സി വടക്കേവീട്. ഗോൾഡ്, റോർഷാച്ച്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളാണ് ട്രൂത്ത് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന അടുത്ത ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News