Mumbai : ഫാഷൻ ലോകത്ത് ശ്രദ്ധേയമായി ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പുതിയ ഫാഷൻ പരീക്ഷണം. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ പുതിയ ലുക്ക്. പൊതുവെ സാരിയോട് കൂടുതൽ താൽപര്യമുള്ള താരത്തിന്റെ ഈ ലുക്ക് ആരാധകരും സ്വീകരിച്ചു കഴിഞ്ഞു.
റോയൽ ബ്ലൂ സ്ട്രാപ്ലസ് ഡ്രസ്സിലാണ് കങ്കണ അതീവ സുന്ദരിയായിയെത്തിയത്.വലിയ ബട്ടണുകളും വെയിസ്റ്റ് ബെൽറ്റും ലോങ് സ്ലിറ്റും ആണ് കങ്കണയുടെ ഡ്രസിനെ ആകർഷകമാക്കുന്നത്.ലെബനീസ് ലേബലായ സിയാദ് ഗെർമാനോസാണ് കോസ്റ്റ്യൂം തയ്യാറാക്കിയത്.
ALSO READ: Viral Gossips: സൽമാനുമായി പിരിഞ്ഞ ശേഷവും ഐശ്വര്യ പറഞ്ഞു-ആ അധ്യായം എനിക്കൊരു പേടി സ്വപ്നമാണ്
പുതിയ ലുക്കിൽ ഏറെ ആകർഷകമായത് താരത്തിന്റെ ഹെയർസ്റ്റൈൽ തന്നെയാണ്. കമ്മലും മോതിരങ്ങളും മാത്രമണിഞ്ഞെത്തിയ പുതിയ ലുക്കിന് ബോൾഡ് മേക്കപ്പാണ് ചെയ്തിരുന്നത്.
ഒരു ഷോയുടെ അവതാരകയാകുന്നതിന്റെ ഒരുക്കത്തിലാണ് താരം. അതിന്റെ ഭാഗമായി തന്നെയാണ് പുതിയ ലുക്കിൽ താരമെത്തിയതും. കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചത്.ബോൾഡ് ലുക്ക് ഏറെ ഇഷ്ടപ്പെട്ടെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.