ചെന്നൈ: ഒരു താരത്തിനെ പോയൊന്നു ചവിട്ടണം 1001 രൂപ ചവിട്ടിന് ലഭിക്കും. നല്ല ഒാഫഫറായിട്ട് പലർക്കും തോന്നി കാണും. നടൻ വിജയ് സേതുപതിയെ ചവിട്ടാൻ തമിഴ്നാട്ടിലെ ഹിന്ദു മക്കൾ കക്ഷി പറഞ്ഞ ഒാഫറാണിത്.
എന്താണ് ഇത്തരമൊരു കാര്യത്തിന് പിന്നിൽ?
തമിഴ്നാട്ടിൽ നടന്ന തേവർ അയ്യ അനുസ്മരണത്തിൽ പങ്കെടുക്കാൻ താരം എത്താതിരുന്നതാണ് ഇത്തരമൊരു പ്രകോപനത്തിന് കാരണമായി പറയുന്നത്. പരിപാടിക്ക് വിളിച്ചപ്പോൾ കാൾ മാർക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നായിരുന്നു ഇതേക്കുറിച്ച് താരം പ്രതികരിച്ചതെന്നാണ് സൂചന.
ALSO READ: Kurup : "ഞാൻ എന്തായാലും ജയിലിൽ പോകില്ല" കുറുപ്പിന്റെ ട്രയലർ പുറത്തിറങ്ങി
പാർട്ടിയുടെ ഒൌദ്യോഗിക ട്വിറ്റർ പേജിലാണ് ഇത്തരമൊരു പോസ്റ്റ് വന്നത്.തമിഴ്നാട്ടിലെ തീവ്ര ഹിന്ദു സംഘടനയാണ് ഹിന്ദു മക്കൾ കക്ഷി. ശിവഗംഗ ജില്ലയിലെ പരിപാടിയുടെ ഭാഗമായാണ് ഇത്തരമൊരു പ്രശ്നമുണ്ടായത്.
നേരത്തെ തമിഴ് നടൻ സൂര്യയെ അടിക്കുന്നവർക്ക് ഒരു ലക്ഷം രൂപ മറ്റൊരു പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. ഇതും വലിയ വിവാദത്തിലെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ബാംഗ്ലൂർ വിമാനത്താവളത്തിൽ വെച്ച് ഫോട്ടോ എടുക്കൽ തർക്കത്തെ യുവാവ് താരത്തിനെ ആക്രമിച്ചത്. ഇതിൻറെ പിന്നാലെയാണ് അടുത്ത വിവാദവും വന്നത്. എന്നാൽ വിഷയത്തെക്കുറിച്ച് ഇതുവരെ താരം ഒന്നും പറഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA