മലയാളി പ്രേക്ഷകർ കാതോർത്തിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ക് മോഹൻലാൽ നായകനാകുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനായും. ലൂസിഫർ എന്ന ഹിറ്റിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് ഈ ആകാംക്ഷയ്ക്ക് കാരണം. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മഞ്ജു വാര്യരും ടൊവിനോയും തിരുവനന്തപുരം ഷെഡ്യൂളിന്റെ ഭാഗമാണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ലൂസിഫറിൽ ഇല്ലാത്ത ചില കഥാപാത്രങ്ങളും എമ്പുരാനിൽ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുവെന്നാ ണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലൂസിഫർ ബോക്സ്ഓഫീസിൽ വലിയ ഹിറ്റ് സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരത്തെ ഷെഡ്യൂളിന് ശേഷം 10 ദിവസം കുറ്റിക്കാനത്താകും ഷൂട്ട്. ജൂൺ 15 മുതൽ 35 ദിവസത്തേക്ക് ഗുജറാത്തിലാകും ഷൂട്ടെന്നും റിപ്പോർട്ടുണ്ട്. അബുദാബിയിലും ചിത്രത്തിന്റെ ഷൂട്ട് ഉണ്ടാകും. ഇത് കൂടാതെ മെയ് 21ന് ചിത്രവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റ് വരുമെന്നും സൂചനയുണ്ട്.
Also Read: Empuraan Update: എമ്പുരാന്റെ ഷൂട്ട് തിരുവനന്തപുരത്ത്; ഭാഗമായി ടൊവിനോയും മഞ്ജുവും
മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ സിനിമയാണ് ലൂസിഫർ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.