ബോക്സോഫീസിൽ ചിത്രങ്ങളുടെ തേരോട്ടമെന്നാണ് റിപ്പോർട്ട്. പുറത്തു വരുന്ന പുതിയ വിവരങ്ങൾ പ്രകാരം പ്രേമലുവും, ഭ്രമയുഗവും ബോക്സോഫീസിലെ കളക്ഷൻ കിംഗ്ങ്ങ്സാണ്. മൂന്ന് ദിവസം കൊണ്ടാണ് ഭ്രമയുഗം ഹിറ്റ് ചാർട്ടുകൾ തിരിച്ചെഴുതിയത്. ആദ്യ ദിനം 3.1 കോടിയിൽ തുടങ്ങിയ കളക്ഷൻ 9.19 കോടിയിൽ എത്തി നിൽക്കുകയാണ്.
എന്നാൽ കളക്ഷൻ അത്രയും മാത്രമല്ല അതുക്കി മേലെ ചെന്നെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ കളക്ഷനിൽ ഇന്ത്യ നെറ്റ്- 9.19 കോടിയും ഇന്ത്യ ഗ്രോസ് 6.55 കോടിയുമാണ് നേട്ടം. ഓവർസീസ് കളക്ഷനായി ചിത്രം 6.45 കോടി കൂടി ചേർക്കുമ്പോൾ ചിത്രത്തിൻറെ കളക്ഷൻ 13 കോടിയാകും. റിലീസ് ദിനമായിരുന്ന 15-ന് വ്യാഴാഴ്ച പ്രതീക്ഷിച്ചിരുന്ന ചിത്രത്തിൻറെ കളക്ഷൻ 3 കോടിയാണ് എന്നാൽ കളക്ഷൻ അതുക്കും മേലെയാണ് ഇത്തവണ ലഭിച്ചത്.
പ്രതീക്ഷകളെ തെറ്റിച്ച് ചിത്രം ആദ്യ ദിനം നേടിയത് 3.5 കോടിയാണ്. രാഹുൽ സദാശിവനാണ് ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സംഭാഷണങ്ങൾ നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്യും: മെൽവി ജെ, മേക്കപ്പ്: റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.
മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് മറ്റ പ്രധാന വേഷങ്ങൾ. അധികം താരങ്ങളിലാത്ത ചിത്രം എന്ന് വേണമെങ്കിലും ഇതിനെ പറയാം. വിക്രം വേദ തയ്യറാക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ ഇതാദ്യമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'ഭ്രമയുഗം'.
ഹൊറർ പടമാണ് ഭ്രമയുഗം എന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യക്ക് പുറമെ 22 രാജ്യങ്ങളിലാണ് ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്തത്. കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ചിത്രം 50 കോടി ക്ലബിൽ ഉറപ്പായും എത്തുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ ഇനിയും കളക്ഷൻ കൂടുമെന്നത് ഉറപ്പാണ്.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.