ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിച്ച നടി പാർവതി തിരുവോത്തിനെതിരെ വിമർശനവുമായി സംവിധായകൻ അഖിൽ മാരാർ. കുറേ പേർ ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കി ആ ഗ്രൂപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അവർ മാത്രം കൊടുത്ത മൊഴിയാണോ സിനിമാ വ്യവസായത്തിന്റെ ഭാഗമായി നിൽക്കുന്ന മുഴുവൻ സ്ത്രീകളുടെയും കാര്യമായി പറയേണ്ടതെന്ന് അറിയണമെന്ന് അഖിൽ മാരാർ പറഞ്ഞു.
സിനിമയിൽ നിന്ന് അവസരം നഷ്ടപ്പെട്ട് മുഴുവനായി പുറത്തായി കഴിഞ്ഞതിന് ശേഷം എന്നാ പിന്നെ ഇനി ആണുങ്ങളുടെ നെഞ്ചത്ത് കയറാം എന്ന് വിചാരിച്ചാണ് കുറച്ച് പേർ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും ഒരു മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ അഖിൽ മാരാർ പറഞ്ഞു. പേരുകൾ പുറത്ത് പറഞ്ഞാൽ എല്ലാവർക്കും നീതി കിട്ടുമോയെന്ന് ഉറപ്പുണ്ടോയെന്ന കാര്യം നടി പാർവതി കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു.
ഇതേക്കുറിച്ച്, നിയമ സംവിധനത്തെ വെല്ലുവിളിക്കുന്നത് പോലെ ആയിപ്പോകും, എല്ലാ മേഖലകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ട്, മാധ്യമ മേഖലയിൽ ഇത്തരം കേസുമായി ബന്ധപ്പെട്ട് എത്രപേരുടെ പേരുകൾ പുറത്ത് വന്നിട്ടുണ്ടെന്നും സിനിമാ മേഖല കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നതിനാൽ അധികം പ്രാധാന്യം കാണുന്നുവെന്നേയുള്ളൂവെന്നും അഖിൽ മാരാർ പറഞ്ഞു.
ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട്; ഹൈക്കോടതി ഇടപെടുന്നു, പ്രമുഖരുടെ പേരുകൾ മറനീക്കി പുറത്തേയ്ക്ക്?
തങ്ങൾ തന്നെ കൊണ്ടുവന്ന ഹേമ കമ്മിറ്റിയേയും ലോകായുക്തയെ നശിപ്പിച്ചത് പോലെ നശിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അഖിൽ മാരാർ വിമർശിച്ചു. ദിലീപിന്റെ വിഷയത്തിന് ശേഷം ഈ സർക്കാർ തന്നെയാണ് ഹേമ കമ്മീഷനെ നിയോഗിച്ചത്. എന്നാൽ, അവസാനം മലയാള സിനിമയിലെ മുഴുവൻ നടന്മാർക്കും നടിമാർക്കും മാനഹാനി ഉണ്ടാക്കുന്ന വിധത്തിലേക്ക് അതിനെ മാറ്റിയിരിക്കുകയാണ്.
പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും നിയമത്തിന് മുന്നിലേ നീതി തുല്യമായി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂവെന്നും അഖിൽ മാരാർ പറഞ്ഞു. വേതനത്തിന്റെ കാര്യത്തിൽ തുല്യനീതി നടപ്പിലാക്കാൻ എങ്ങനെ സാധിക്കുമെന്നും അഖിൽ മാരാർ ചോദിച്ചു. മാർക്കറ്റ് വാല്യൂവാണ് വേതനത്തിലെ മാനദണ്ഡം.
പാർവതി തിരുവോത്ത് വാങ്ങിക്കുന്ന പൈസയാണോ ആ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കുന്ന പെൺകുട്ടി വാങ്ങിക്കുന്നതെന്നും എന്നാ പിന്നെ ഞാനും അത് വാങ്ങിച്ചേക്കാമെന്ന് പാർവതി കരുതുമോയെന്നും അഖിൽ മാരാർ ചോദിച്ചു. നയൻതാര വാങ്ങുന്ന പ്രതിഫലം ഇവിടെ ഒരു നടനും ലഭിക്കില്ല. ആണോ പെണ്ണോ എന്നതല്ല മാർക്കറ്റ് വാല്യൂ ആണ് വിഷയം. ഇതൊന്നും മനസ്സിലാക്കാതെ ആണുങ്ങളുടെ നെഞ്ചത്ത് കയറിയാൽ എന്ത് ചെയ്യാൻ സാധിക്കുമെന്നും അഖിൽ മാരാർ ചോദിക്കുന്നു.
ALSO READ: മലയാള സിനിമയെ ഭരിക്കുന്ന പവർ ഗ്രൂപ്പ് ഇവരാണ്; '15 പേരുകൾ' പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്
ഇത് ഒരു അനാവശ്യ റിപ്പോർട്ട് മാത്രമായാണ് തനിക്ക് തോന്നുന്നതെന്ന് അഖിൽ മാരാർ പറഞ്ഞു. താരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നും നിങ്ങൾ ആരോടെങ്കിലും പോയി ചേച്ചി കിടന്നുകൊടുത്തിട്ടാണോ അഭിനയിച്ചതെന്ന് ചോദിച്ചാൽ പച്ചയ്ക്കുള്ള മറുപടി അപ്പോൾ ലഭിക്കുമെന്നും അഖിൽ മാരാർ പറഞ്ഞു. ഈ വിഷയത്തിൽ 100 ശതമാനം പോലീസിന് കേസെടുക്കാൻ സാധിക്കും. പരാതി ലഭിച്ചാൽ പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയും പരാതിക്ക് സാധുതയില്ലെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ സാധിക്കുകയും ചെയ്യും.
പരാതിയും വേണമെന്നില്ലെന്നും ഞാൻ പരസ്യമായി ഉന്നയിച്ചുവെന്നുള്ള വിഷയം ഉണ്ടല്ലോ, പോലീസിന് സ്വമേധയാ എഫ്ഐആർ രിജസ്റ്റർ ചെയ്യാമല്ലോയെന്നും അഖിൽ മാരാർ ചോദിച്ചു. എഫ്ഐആർ നിലനിൽക്കുമോയെന്നത് പിന്നീടുള്ള അന്വേഷണത്തിലാണ് തീരുമാനിക്കുക. ഏത് കാലഘടത്തിലെ വിഷയങ്ങളാണ് ഇവർ പഠിച്ചതെന്ന് മനസ്സിലാക്കണമെന്നും 90 കാലഘട്ടങ്ങളിൽ നടന്ന കാര്യങ്ങളാണോ ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണമെന്നും അഖിൽ മാരാർ പറഞ്ഞു. അതുകൊണ്ട് എത്ര പേരുടെ പരാതികൾ ഇവർ കേട്ടിട്ടുണ്ട്, ഏത് കാലഘട്ടത്തിലെ പരാതിയാണ്, ഏത് പ്രായത്തിലുള്ള സ്ത്രീകളുടെ മൊഴികളാണ്, പുതിയ തലമുറയിൽപ്പെട്ട താരങ്ങളിൽ ആരെങ്കിലും ഉണ്ടോ എന്നീ കാര്യങ്ങൾ അറിയേണ്ടതുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.