ഇവൾ എന്റെ കയ്യില്‍ വരാന്‍ 40 വര്‍ഷമെടുത്തു; അവാര്‍ഡ് ദാന ചടങ്ങില്‍ വികാര നിര്‍ഭരയായി രേവതി

ഏറ്റവും സന്തോഷിക്കുന്ന ആളുകൾ എൻറെ അച്ഛനും അമ്മയും ആയിരിക്കും അവര് കേരളത്തിൽ ജനിച്ച് വളർന്ന രണ്ട് പേരാണ്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 11:40 AM IST
  • ഈ അവാർഡ് ഞാൻ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നതായി രേവതി
  • ഏറ്റവും സന്തോഷിക്കുന്ന ആളുകൾ എൻറെ അച്ഛനും അമ്മയും
  • തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആയിരുന്നു പരിപാടികൾ
ഇവൾ എന്റെ കയ്യില്‍ വരാന്‍ 40 വര്‍ഷമെടുത്തു; അവാര്‍ഡ് ദാന ചടങ്ങില്‍ വികാര നിര്‍ഭരയായി രേവതി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വികാര നിർഭരയായി നടി രേവതി. അവാർഡ് ഏറ്റു വാങ്ങിയ ശേഷമുള്ള താരത്തിൻറെ പ്രസംഗമാണ് ഇതിനോടകം വലിയ ശ്രദ്ധ നേടിയത്.

താരം പറഞ്ഞതിങ്ങനെ- ഈ അവാർഡ് ഞാൻ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. അവാർഡ് അങ്ങോട്ട് ചെയറിൽ വെയ്ക്കാമെന്ന് പറഞ്ഞു പക്ഷെ എനിക്ക് വിടാൻ തോന്നിയില്ല. ഇവള് എൻറെ കയ്യിൽ വരാൻ 40-ഒാളം വർഷമായി നിങ്ങളുടെ സ്നേഹം ഒരുപാട് വർഷങ്ങളായി എനിക്ക് കിട്ടിയിട്ടുണ്ട് ഒരുപാട് സിനിമകളിലൂടെ. പക്ഷെ ഇതിന് കിട്ടാൻ ഇത്രയും വർഷങ്ങളായി.

ഏറ്റവും സന്തോഷിക്കുന്ന ആളുകൾ എൻറെ അച്ഛനും അമ്മയും ആയിരിക്കും അവര് കേരളത്തിൽ ജനിച്ച് വളർന്ന രണ്ട് പേരാണ്. മലക്കാട്ടിൽ കേളുണ്ണി ലളിത കേളുണ്ണി അവർക്കാണ് കേരള സംസ്ഥാന അവാർഡ് എനിക്ക് കിട്ടിയെന്നറിഞ്ഞ ഏറ്റവും സന്തോഷം. എൻറെ 39 വർഷം ഒരുപാട് പേര് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാവരും ചോദിക്കാറുണ്ട് അവാർഡ് ആർക്ക് ഡെഡിക്കേറ്റ് ചെയ്യണം എന്ന്  ഇത് ഞാൻ എനിക്ക് തന്നെ ഡെഡിക്കേറ്റ് ചെയ്യുന്നു. ഞാനിത് ഡിസെർവ്വ് ചെയ്യുന്നു-രേവതി പറഞ്ഞു

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആയിരുന്നു പരിപാടികൾ നടൻ ജോജു ജോർജ്,ബിജു മേനോൻ,ദിലീഷ് പോത്തൻ വിനീത് ശ്രീനിവാസൻ അടക്കം അവാർഡുകൾ ഏറ്റു വാങ്ങി.

ബിജു മേനോനും ജോജു ജോര്‍ജും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തൻ ഏറ്റുവാങ്ങി. കെപി കുമാരന് മുഖ്യമന്ത്രി ജെസി ഡാനിയേൽ പുരസ്കാരം സമ്മാനിച്ചു. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം സിനിമയ്ക്ക് ലഭിച്ച മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. മികച്ച ഗായികയ്ക്കുള്ള സിത്താര കൃഷ്ണകുമാറിന്റെ അവാർഡ് ഏറ്റുവാങ്ങിയത് സിത്താരയുടെ മകളാണ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News