തിരുവനന്തപുരം: ഇനിയും പട്ടയം കിട്ടാത്ത പുറമ്പോക്ക് ഭൂമിയിൽ കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി ജീവിക്കുകയാണ് വിതുര തേവിയോട് ഈറ്റത്തൊഴിലാളിലാളിയായ ബാബുവും കുടുംബവും. കാട്ടു പോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായതിനാൽ ബാബുവിന് ഇപ്പോൾ ഈറ്റ നെയ്തു കിട്ടുന്ന തുച്ഛമായ വേതനവും മുടങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാ വീടിനു മുന്നിൽ നിൽക്കവേ പാഞ്ഞെത്തിയ കാട്ടുപോത്ത് ബാബുവിനെ ഇടിച്ചു വീഴ്തുകയും നിലത്തിട്ട് ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. നെഞ്ചിൻറെ ഇടതുഭാഗത്ത് ആഴത്തിൽ മുറിവേറ്റ ബാബുവിനെ പരിസരവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ നാലഞ്ച് മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ ബാബുവിന് എണീറ്റു നടക്കാനെങ്കിലും സാധിക്കു.
Read Also: പോക്‌സോ നിയമം; അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ നിരീക്ഷണ സമിതി രൂപീകരിക്കാൻ ഉത്തരവ്
ചികിത്സയ്ക്കും നിത്യവൃത്തിക്കും മാർഗമില്ലാതെ വലയുകയാണ് ബാബുവിന്റെ കുടുംബം. അടുത്തുള്ള വീടുകളിൽ വീട്ടുവേല ചെയ്താണ് ഭർത്താവിന്‍റെ ചികിത്സയും വീട്ടുകാര്യങ്ങളും ഭാര്യ മോളി നോക്കുന്നത്. സർക്കാര്‍ കനിഞ്ഞ് ഇവരുടെ കുടുംബത്തിൻറെ പട്ടിണിക്ക് പരിഹാരമുണ്ടാകും എന്ന പ്രതീക്ഷയിലാണ് മോളി.
ഇനിയും പട്ടയം കിട്ടാത്ത പുറമ്പോക്ക് ഭൂമിയിൽ കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി കനിവ് കാത്ത് ജീവിക്കുകയാണ് ബാബുവിന്‍റെ ഈ നിർധന കുടുബം. ചികിത്സയ്ക്കും നിത്യവൃത്തിക്കും പാങ്ങില്ലാതെ വലയുന്ന ബാബുവിനെ സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ മാങ്കോട് രാധാകൃഷ്ണൻ തേവിയോട്ടെ വസതിയിൽ സന്ദർശിച്ച് സാന്ത്വനമേകി.
Read Also: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ പോലീസ് കസ്റ്റഡിയിൽ
''മലയോര പഞ്ചായത്തുകളിൽ വന്യജീവി വനംവകുപ്പിൻറെ നിഷേധാത്മക നിലപാട് മലയോര വാസികളോടുള്ള വെല്ലുവിളിയാണ്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കാൻ വനംവകുപ്പ് തയ്യാറാകണമെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.''
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...