Wayanad Student Death: സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ആക്രമണം; ഇരുമ്പു കമ്പിയും വയറുകളും, രണ്ട് ബെൽറ്റ് മുറിയുന്നത് വരെ മർദ്ദനം, ആൾക്കൂട്ട വിചാരണ

Wayanad Student Death Case: ഫെബ്രുവരി 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ നേരിട്ടത് ക്രൂരമർദ്ദനമാണ്. ഫെബ്രുവരി 18ന് ആണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 12:34 PM IST
  • ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തിയാണ് സിദ്ധാർഥനെ മർദ്ദിച്ചത്
  • രണ്ട് ബെൽറ്റുകൾ മുറിയുന്നത് വരെ മർദ്ദിച്ചു
  • തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും ഉപയോ​ഗിച്ച് മർദ്ദനം തുടർന്നു
Wayanad Student Death: സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ആക്രമണം; ഇരുമ്പു കമ്പിയും വയറുകളും, രണ്ട് ബെൽറ്റ് മുറിയുന്നത് വരെ മർദ്ദനം, ആൾക്കൂട്ട വിചാരണ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥി ക്രൂരമർദ്ദനത്തിന് ഇരയായെന്ന് വെളിപ്പെടുത്തൽ. ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥന്റെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 18ന് ആണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20). സിദ്ധാർഥൻ നേരിട്ടത് ക്രൂരമായ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളുമാണെന്ന് ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഫെബ്രുവരി 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ നേരിട്ടത് ക്രൂരമർദ്ദനമാണ്.

ALSO READ: 'നിരവധി മുറിവുകൾ, വടികൊണ്ട് അടിച്ച പാട്'; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തിയാണ് സിദ്ധാർഥനെ മർദ്ദിച്ചത്. രണ്ട് ബെൽറ്റുകൾ മുറിയുന്നത് വരെ മർദ്ദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും ഉപയോ​ഗിച്ച് മർദ്ദനം തുടർന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു.

ഇക്കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്. വിദ്യാർഥി ക്രൂരമർദനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. പോസ്റ്റുമോർട്ടത്തിൽ ശരീരത്തിൽ നിരവധി മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

ALSO READ: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണം; 12 സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള മുറിവുകളാണ് ശരീരത്തിലുള്ളതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വടികൊണ്ട് അടിച്ചതിന്റെ പാടുകളും ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലെ മുറിവിൽ അസ്വാഭാവികതയുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണുള്ളതെന്നും തൂങ്ങിയതാണ് മരണകാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News