പാലക്കാട്: വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതാൻ അനുവദിക്കാത്ത സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥിയെ പരീക്ഷ എഴുതിപ്പിക്കാത്ത സ്കൂൾ നടപടി തെറ്റാണെന്ന് മന്ത്രി പറഞ്ഞു. പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശം പ്രിൻസിപ്പലിന് ഇല്ലെന്ന് മന്ത്രി പറഞ്ഞു. സ്കൂളിന് 100 ശതമാനം വിജയം കൈവരിക്കുന്നതിന് വേണ്ടിയായിരുന്നു സ്കൂൾ അധികൃതരുടെ ഈ നടപടി.
പല സ്കൂളുകളും 100 ശതമാനം വിജയ സാധ്യത കൈവരിക്കുന്നതിന് വേണ്ടി ഇത്തരം പ്രവർത്തികൾ ചെയ്യുന്നുണ്ടെന്നും ഇതിനെതിരെ കർന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കുട്ടിക്ക് സേ പരീക്ഷ എഴുതാനുള്ള അവസരം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിക്കൊടുക്കും. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഒലവക്കോട് ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം നടന്നത്.
ALSO READ: സിദ്ധാർഥന്റെ മരണം സിബിഐ അന്വഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് രാഹുൽഗാന്ധി എംപി
മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറവായിരുന്ന കുട്ടിയെ, സ്കൂളിൽ 100 ശതമാനം വിജയം ലക്ഷ്യം മുന്നിൽ കണ്ട് പരീക്ഷ എഴുതിക്കാതിരിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ അച്ഛൻ വലിയപാടം വി എസ് സുനിൽകുമാറാണ് മുഖയമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് സംഭവത്തിൽ പരാതി നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.