Turkey Earthquake: "സമാനതകളില്ലാത്ത ദുരന്തം"; തുര്‍ക്കി - സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ

Turkey - Syria Earthquake : തുര്‍ക്കി - സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞവെന്നും അദ്ദേഹം പറഞ്ഞു.

Written by - Kaveri KS | Last Updated : Feb 8, 2023, 12:09 PM IST
  • ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായതെന്ന് മുഖ്യമന്ത്രി അവതരിച്ച പ്രമേയത്തിൽ പറയുന്നു.
  • സമാനതകളില്ലാത്ത ദുരന്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • തുര്‍ക്കി - സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞവെന്നും അദ്ദേഹം പറഞ്ഞു.
Turkey Earthquake:  "സമാനതകളില്ലാത്ത ദുരന്തം";  തുര്‍ക്കി - സിറിയ ഭൂകമ്പത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ

തുര്‍ക്കിയിലും പശ്ചിമ സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവർക്ക് നിയമസഭാ ആദരാഞ്ജലികൾ അർപ്പിച്ചു. ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായതെന്ന് മുഖ്യമന്ത്രി അവതരിച്ച പ്രമേയത്തിൽ പറയുന്നു. സമാനതകളില്ലാത്ത ദുരന്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുര്‍ക്കി - സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞവെന്നും അദ്ദേഹം പറഞ്ഞു.

 മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം

ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്.

ALSO READ: തുർക്കി, സിറിയ ഭൂചലനത്തിൽ മരണം 7000 കടന്നു; രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത മഞ്ഞും മഴയും

 

ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന ഇത്തരം ദുരന്തങ്ങള്‍ നമ്മെ അഗാധമായ ദുഖത്തിലാഴ്ത്തുന്നു. എന്നാല്‍ ഈ അവസരത്തില്‍ സ്തബ്ധരായി ഇരിക്കാതെ നമ്മളാല്‍ കഴിയുന്ന എല്ലാവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുക എന്നതാണ് എക്കാലത്തും നമ്മള്‍ സ്വീകരിച്ചിട്ടുള്ള രീതി.

തുര്‍ക്കി - സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ അടിയന്തിര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വൈദ്യസഹായവും എത്തിക്കാന്‍ നമ്മുടെ രാജ്യം ഇതിനകം തയ്യാറെടുത്തു കഴിഞ്ഞു. ഇക്കാര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ നാം സന്നദ്ധരാണ്. തകര്‍ന്നുപോയ ആ ഭുപ്രദേശത്തെയും ജനതയെയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോര്‍ക്കേണ്ടതുണ്ട്.

പ്രകൃതിദുരന്തത്തില്‍ മൃതിയടഞ്ഞവര്‍ക്ക് ഈ സഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News