Land Deal Case : കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമി ഇടപാട് കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

Syro Malabar Church Land Deal Case സീറോ മലബാർ സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജോഷി വർഗീസ് നൽകിയ കേസിലാണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കോടതയിൽ നേരിട്ട് ഹാജരാകേണ്ടത്

Written by - Zee Malayalam News Desk | Last Updated : Nov 9, 2022, 03:30 PM IST
  • കേസിൽ നേരിട്ട് ഹാജരാകണമെന്ന കീഴ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ആലഞ്ചേരിയുടെ ഹർജി ഹൈക്കോടതി തള്ളി.
  • കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

    ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസ് നൽകിയ കേസിലാണ് നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായത്
Land Deal Case : കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമി ഇടപാട് കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി : സിറോ മലബാർ സഭയുടെ ഭൂമി ഇടപാട്  കേസിൽ  മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട്  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം സംസ്ഥാന ഹൈക്കോടതി. കേസിൽ നേരിട്ട് ഹാജരാകണമെന്ന കീഴ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ആലഞ്ചേരിയുടെ ഹർജി ഹൈക്കോടതി തള്ളി. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ തള്ളിയത്. 
 
ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസ് നൽകിയ കേസിലാണ് നേരിട്ട് ഹാജരാകണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവുണ്ടായത്. ഉത്തരവിൽ ഇളവ് തേടി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ലെന്നും  ജാമ്യമെടുക്കാനാണെങ്കിലും അഭിഭാഷകൻ മുഖേന ഹാജരാകാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് കർദിനാൾ ഹർജി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News